ഫാത്തിമ
പെരിന്തല്‍മണ്ണ: ഈ വര്‍ഷത്തെ ശിക്ഷാ സംവാദ് സ്റ്റുഡന്റ്് അച്ചീവര്‍ അവാര്‍ഡില്‍ പുത്തനങ്ങാടി സെന്റ്് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി പി.കെ. ഫാത്തിമ ഹുസ്നയ്ക്ക് ഒന്നാം റാങ്ക്.
ഒക്ടോബര്‍ 17ന് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂളില്‍ നടക്കുന്ന ശിക്ഷാ സംവാദ് സ്റ്റുഡന്റ്് അച്ചീവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കും. ഫാത്തിമ ഹുസ്നയെയും സെന്റ് ജോസഫ് സ്കൂള്‍ അധികൃതരെയും കൗണ്‍സില്‍ സംസ്ഥാന നോര്‍ത്ത് റീജണ്‍ സെക്രട്ടറി എം. അബ്ദുല്‍ നാസര്‍ അഭിനന്ദിച്ചു. ജില്ലാ ഭാരവാഹികളായ എം.ജൗഹര്‍, പ്രമോദ് തലാപ്പില്‍, ഫാ. നന്നം പ്രേംകുമാര്‍ ഡോ. സി.കെ.എം. ശിബിലി എന്നിവര്‍ പങ്കെടുത്തു. കുന്നക്കാവ് സ്വദേശികളായ പി.കെ. മുഹമ്മദ് ബഷീറിന്റെയും പി. എം. സഫൂറാബിയുടെയും മകളാണ്.