മഞ്ചേരി ജിബിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടന്ന ജില്ലാ ഭിന്നശേഷി കായികമേളയില്‍നിന്ന്.
മഞ്ചേരി: വിഭിന്നശേഷിക്കാരായ കായികപ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ജില്ലാ ഇന്‍ക്ലൂസീവ് കായികമേളയ്ക്ക് സമാപനം. 100 മീറ്റര്‍ റിലേ, മിക്സഡ് സ്റ്റാന്‍ഡിംഗ് ലോങ് ജമ്പ്, മിക്സഡ് സ്റ്റാന്‍ഡിംഗ് ത്രോ, 100 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ കായികതാരങ്ങള്‍ മാറ്റുരച്ചു.
സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ഡോ. എം.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് സലീം, ഒ. മുഹമ്മദ് അന്‍വര്‍, എന്‍.പി. മുഹമ്മദലി, പി.കെ. അസ്മാബി, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, മഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ വല്ലാഞ്ചിറ സക്കീര്‍, ജിജിഎച്ച്എസ്എസ് മഞ്ചേരി പ്രിന്‍സിപ്പല്‍ എം. അലി, മഞ്ചേരി ജിബിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പി.ആര്. കൃഷ്ണരാജ്, മഞ്ചേരി ബിപിസി ഇന്‍-ചാര്‍ജ് ടി.എസ്. മീന, എച്ച്എം. ഫോറം കണ്‍വീനര്‍ ജയദീപ്, പി. ആലിയാപ്പു, പി.പി. മുഹമ്മദ് ഇസ്മായില്‍, റാഷിദ് പഴേരി തുടങ്ങിയവര്‍ പങ്കെടുത്തു.