x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക​ന്പാ​ടം വി​ല്ലേ​ജി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഇ​എ​സ്എ പ​രി​ധി​യി​ൽ വ​രി​ല്ല: മ​ന്ത്രി​യു​ടെ ഉ​റ​പ്പ്

വെബ് ഡെസ്ക്
Published: September 30, 2026 04:36 AM IST | Updated: September 30, 2026 04:36 AM IST

മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കു​ന്നു.

നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം, കു​റ​ന്പ​ല​ങ്ങോ​ട് വി​ല്ലേ​ജു​ക​ളെ ഇ​എ​സ്എ പ​രി​ധി​യി​ൽനി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വൈ​ദ്യു​തി, പ​രി​സ്ഥി​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് തോ​ണി​യി​ൽ, ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​കെ.​ ഷൗ​ക്ക​ത്ത് മു​ട്ടി​യേ​ൽ, നാ​ല​ക​ത്ത് ഹൈ​ദ​ര​ലി, ഹാ​രി​സ് ആ​ട്ടി​രി എ​ന്നി​വ​രാ​ണ് മ​ന്ത്രി പി.​കെ. ബ​ഷീ​റി​നൊ​പ്പം മ​ന്ത്രി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫി​സി​ലെ​ത്തി നി​വേ​ദ​നം ന​ൽ​കി​യ​ത്.

അ​ക​ന്പാ​ടം വി​ല്ലേ​ജി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഇ​എ​സ്എ പ​രി​ധി​യി​ൽ ഒ​ഴി​വാ​ക്കി​യ​താ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് മ​റു​പ​ടി ന​ൽ​കി. കു​റു​ന്പ​ല​ങ്ങോ​ട് വി​ല്ലേ​ജി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും ഇ​എ​സ്എ പ​രി​ധി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഇ​എ​സ്എ പ​രി​ധി​യി​ൽനി​ന്നൊ​ഴി​വാ​ക്കി​യ പു​തി​യ മാ​പ്പ് കാ​ണി​ച്ചു ത​ന്നു​വെ​ന്നും നി​വേ​ദ​ക സം​ഘം പ​റ​ഞ്ഞു.

ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ അ​ക​ന്പാ​ടം, കു​റു​ന്പ​ല​ങ്ങോ​ട് വി​ല്ലേ​ജ് പ​രി​ധി​ക​ളി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് അ​ക​ന്പാ​ടം, കു​റു​ന്പ​ല​ങ്ങോ​ട് വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വ​കു​പ്പ് മ​ന്ത്രി​ക്ക് നേ​രി​ട്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Tags :

Recent News

Corehub Up