വിജയകുമാർ
വിഴിഞ്ഞം: എംഡിഎംഎ കേസിൽ ഒളിവിലായിരുന്ന മുഖ്യസൂത്രധാരൻ അറസ്റ്റിൽ. തിരുവനന്തപുരം ആനയറ സ്വദേശി വിജയകുമാറി(41)നെയാണ് വിഴിഞ്ഞം സിഐ ഹേമന്ദ് കുമാർ, എഎസ്ഐമാരായ സാബു, ഗോഡ്വിൻ, സിപിഒമരായ വിനയകുമാർ, റെജിൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈമാസം 14ന് കോവളം കാരോട് ബൈപ്പാസിൽ പയറുംമൂടിൽനിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജയകുമാർ അറസ്റ്റിലായത്.
വിജയകുമാറിന്റെയും മുജീബിന്റെയും ബെംഗളൂരു ബന്ധങ്ങളെപ്പറ്റി വിശദമായ അന്വേഷണങ്ങൾ നടത്തിവരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.