യുസി കോളജിൽ ആരംഭിച്ച അന്താരാഷ്ട്ര ത്രിദിന സെമിനാർ ജോഹനാസ്ബർഗ് സർവകലാശാല (ദക്ഷിണാഫ്രിക്ക) പ്രഫ. സാമുവൽ ഒലുവാടോബി ഒലുവാഫെമി ഉദ്ഘാടനം ചെയ്യുന്നു.
ആലുവ: യുസി കോളജ് കെമിസ്ട്രി വകുപ്പിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി.
അഡ്വാൻസ്ഡ് മെറ്റീരിയൽസ്-എൻജിനിയറിംഗ് ആൻഡ് ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻസ് എന്ന വിഷയത്തിൽ നാളെ വരെയാണ് കോൺഫറൻസ്. യുസി കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മിനി ആലീസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജോഹനാസ്ബർഗ് സർവകലാശാല (ദക്ഷിണാഫ്രിക്ക) പ്രഫ. സാമുവൽ ഒലുവാടോബി ഒലുവാഫെമി ഉദ്ഘാടനം ചെയ്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, എൻജിനിയർമാർ, വ്യവസായ വിദഗ്ധർ എന്നിവർ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.
Tags : NattuVishesham DistrictNews