ധനുവച്ചപുരം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസിലെ ടയറുകളിലെ കാറ്റഴിച്ചുവിട്ട നിലയില്‍.
നെയ്യാറ്റിന്‍കര: സ്കൂള്‍ ബസുകളുടെ ടയറുകളുടെ കാറ്റ് തുറന്നുവിട്ടതായി പരാതി. സാമൂഹ്യവിരുദ്ധരാകാം ഇതിനു പിന്നിലെന്ന് പ്രാഥമിക നിഗമനം. ധനുവച്ചപുരം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലാണ് സംഭവം.
ഇന്നലെ രാവിലെ സ്കൂളിലെത്തിയ ജീവനക്കാരാണ് ബസുകളിലെ ടയറുകള്‍ കാറ്റൊഴിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ കോന്പൗണ്ടില്‍ അതിക്രമിച്ചു കയറിയ സാമൂഹ്യവിരുദ്ധരാകാം ഈ കൃത്യത്തിന് പിന്നിലെന്നാണ് നിലവിലെ സംശയം. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. സ്കൂളിനു സമീപത്തെ റോഡില്‍ സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം രാത്രികാലങ്ങളിലുണ്ടെന്ന് നേരത്തെ ആക്ഷേപമുണ്ട്.