മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍
നെയ്യാറ്റിന്‍കര: മന്ത്രി ഒ.ജെ. ജനീഷിനെ യുവമോർച്ച പ്രവർത്തകരും ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വഴിയില്‍ തടഞ്ഞു. യുവമോര്‍ച്ച - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
നെയ്യാറ്റിൻകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആറാലുംമൂടിനു സമീപം യുവമോര്‍ച്ച പ്രവർത്തകർ മന്ത്രി ജനീഷിനെ തടഞ്ഞ് കരിങ്കൊടി കാട്ടാൻ ശ്രമിച്ചത്. പാതയോരത്തുനിന്ന് വാഹന വ്യൂഹത്തിലേയ്ക്ക് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പ്രവര്ത്തകന് റോഡില്‍ നിലത്ത് വീഴുകയും ചെയ്തു. പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് മാറ്റി.
നേരത്തെ മന്ത്രി തിരുവനന്തപുരത്തുനിന്നും നെയ്യാറ്റിന്‍കരയിലേയ്ക്ക് വരുന്പോള്‍ ബാലരാമപുരത്തു വച്ചും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞു കരിങ്കൊടി കാണിച്ചിരുന്നു. പിന്നീട് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയെന്നോണം യുവമോര്‍ച്ച- യൂത്ത് കോണ്‍ഗ്രസ്ര് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അക്രമാസക്തരായ ഇരു വിഭാഗത്തെയും പൊലിസ് ബലം പ്രയോഗിച്ച് നീക്കി.