x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ മ​ണ​ൽ ശി​ല്‍​പം തീ​ർ​ത്ത് ആ​സ്റ്റ​ർ മിം​സ്

വെബ് ഡെസ്ക്
Published: September 30, 2026 04:12 AM IST | Updated: September 30, 2026 04:12 AM IST

മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ മ​ണ​ൽ ശി​ൽ​പ​ത്തി​നു​ള്ള അംഗീകാരം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ മ​ണ​ൽ ശി​ല്‍​പം തീ​ർ​ത്ത് കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി. ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച 30 അ​ടി നീ​ള​വും 30 അ​ടി വീ​തി​യു​മു​ള്ള മ​ണ​ൽ ശി​ൽ​പ​ത്തി​നാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഡാ​വി​ഞ്ചി സു​രേ​ഷാ​ണ് മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ ഘ​ട​ന​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ന്മ​യ​ത്വ​ത്തോ​ടെ മ​ണ​ലി​ൽ സൃ​ഷ്ടി​ച്ച​ത്. ബീ​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ആ​സ്റ്റ​ർ മിം​സ് ചീ​ഫ് ഓ​പ​റേ​റ്റിം​ഗ് ഓ​ഫി​സ​ർ ഡോ. ​ഗോ​പി​നാ​ഥ് മാ​മ്പ​ള്ളി​ക്ക​ളം ഔ​ദ്യോ​ഗി​ക റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​പ​ഹാ​ര​വും ഏ​റ്റു​വാ​ങ്ങി. ക​ല​യും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും സാ​മൂ​ഹി​ക സേ​വ​ന​വും കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ച്ച ഹൃ​ദ​യ​ദി​ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സി​ഒ​ഒ ഡോ. ​ഗോ​പി​നാ​ഥ് മാ​മ്പ​ള്ളി​ക്ക​ളം പ​റ​ഞ്ഞു.

ഹൃ​ദ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വാ​ക്ക​ത്തോ​ണി​ൽ നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഹൃ​ദ്രോ​ഗ സ​ർ​ജ​റി​ക്ക് വേ​ണ്ടി​യു​ള്ള ഹാ​ർ​ട്ട് ടു ​ഹാ​ർ​ട്ട് കാ​മ്പ​യി​നും സി​ഒ​ഒ ഗോ​പി​നാ​ഥ് മാ​മ്പ​ള്ളി​ക്ക​ളം പ്ര​ഖ്യാ​പി​ച്ചു. ഓ​രോ വ്യ​ക്തി​യു​ടെ​യും 10,000 ചു​വ​ടു​ക​ൾ​ക്ക് പ​ക​ര​മാ​യി നി​ർ​ധ​ന​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​സ്റ്റ​ർ മിം​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​ശ്ചി​ത പ​ണം മാ​റ്റി​വ​യ്ക്കു​ക​യും ശേ​ഷം ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളു​ടെ സ​ർ​ജ​റി പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

Tags :

Recent News

Corehub Up