ലോക ഹൃദയദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ റാലി മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റ
മൂവാറ്റുപുഴ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളും ബോധവത്കരണ റാലിയും സംഘടിപ്പിച്ചു. നിര്‍മല മെഡിക്കല്‍ സെന്റര്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റർ ജെസി ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. റാലി ഹോളി മാഗി ഫൊറോന പള്ളി ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ നിര്‍മല മെഡിക്കല്‍ സെന്ററിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജൂബില് പി. മാത്യു ഹൃദയദിന സന്ദേശം നല്കി. മെഡിക്കല്‍ സൂപ്രണ്ട് സിസ്റ്റർ ഡോ. തെരേസ്, മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റർ ടെസി ക്ലെയര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാക്കത്തൺ കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കനിവ് ചെയർമാൻ എം.എ. സഹീർ അധ്യക്ഷത വഹിച്ചു. കെ.പി. റസാക്ക് വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. കനിവ് ഏരിയ സെക്രട്ടറി കെ.കെ. സുമേഷ്, എംസിഎസ് ആശുപത്രി ഹൃദയ വിഭാഗം ചീഫ് ടിന്റുമോൻ, കനിവ് ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.എൻ. മുരളി, അസൈനാർ, സുനിൽ മുഹമ്മദ്, എബി പോൾ, മുൻ വാർഡ് അംഗം ജാഫർ സാദിഖ് തുടങ്ങിയവർ പങ്കെടുത്തു . കച്ചേരിത്താഴത്തുനിന്നും ആരംഭിച്ച വാക്കത്തൺ എംസിഎസ് ആശുപത്രിയിൽ സമാപിച്ചു. യോഗം നഗരസഭാംഗം മജീദ് മങ്ങാടൻ ഉദ്ഘാടനം ചെയ്തു.
കൂത്താട്ടുകുളം: ലോകഹൃദയദിനത്തോടനുബന്ധിച്ച് ദേവമാതാ ആശുപത്രിയുടെ നേതൃത്വത്തിൽ വാക്കത്തൺ സംഘടിപ്പിച്ചു. ആശുപത്രി കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു കൂട്ടനടത്തം. കൂത്താട്ടുകുളം നഗരസഭ, ഇലഞ്ഞി, പാലക്കുഴ, തിരുമാറാടി ഗ്രാമപഞ്ചായത്തുകൾ, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ്, മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, നഗരസഭ ആരോഗ്യ വിഭാഗം എന്നിവയുടെ പിന്തുണയോടെയായിരുന്നു കൂട്ടനടത്തം. ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവർ പങ്കെടുത്തു.
നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് സിഗ്നൽ ജംഗ്ഷൻ വഴി ദേവമാതാ ആശുപത്രിയിലേക്ക് നടന്ന കൂട്ടനടത്തത്തിന്റെ ഭാഗമായി ക്ലാസുകളും സുംബഡാൻസും നടത്തി. ക്ലാസുകൾക്ക് ദേവമാതാ ആശുപത്രി കാർഡിയോളജി വിഭാഗം മേധാവി സിസ്റ്റർ ഡോ. അൽഫോൻസ്, വി. ശ്രീജ എന്നിവർ നേതൃത്വം നൽകി. നഗരസഭ ചെയർമാൻ റെജി ജോൺ കൂട്ടനടത്തം ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകരി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എൻ. സുനിൽ, ജോൺസൺ വർഗീസ്, കെ.ജി. ഷിബു, നഗരസഭ വൈസ് ചെയർപേഴ്സൺ ലിസി ജോസ്, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ടി.ആർ. സുനിൽ കുമാർ, ഇ.എം. വർഗീസ്, ബിജുമോൻ അഗസ്റ്റ്യൻ, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ ജോമോൻ കുര്യാക്കോസ്, പി.പി. ജോണി, നഗരസഭ കൗൺസിലർമാരായ സലീമ മനോജ്, മർക്കോസ് ഉലഹന്നാൻ, ഷീല ബിനോയി, രാധാ തമ്പി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ അനറ്റ് കട്ടിപറമ്പിൽ, ജെസ്ലെറ്റ് തെരേസ ജോസ് എന്നിവർ പ്രസംഗിച്ചു. ഹൃദയരോഗങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര പ്രഥമ ശുശ്രൂഷകളും സിപിആറും സംബന്ധിച്ച പരീശീലനവും നൽകി.
Tags : NattuVishesham DistrictNews