മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലോത്സവം ബ്ലോഗ് പ്രകാശനം
വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എയുപി സ്കൂളിലുമായി നവംബര്‍ 17 മുതല്‍ 22 വരെ നടത്തുന്ന മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പ്രചാരണത്തിന് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് അംഗങ്ങള്‍ തയാറാക്കിയ ബ്ലോഗ് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ മന്ത്രി എന്‍. ഷംസുദ്ദീന് പ്രകാശനം ചെയ്തു.
ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഉഷ വിജയന് എംഎല്‍എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, പഞ്ചായത്ത് പ്രസിഡന്റും മേളചെയര്പേഴ്സണുമായ കമര്‍ ലൈല, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയി, തരുവണ ഡിവിഷന് അംഗം മുഫീദ തെസ്നി, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം. സുനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് മോയി വാരാമ്പറ്റ, വാര്‍ഡ് അംഗം റംല മുഹമ്മദ്, പ്രിന്‍സിപ്പല്‍ ബിന്ദു കെ. വര്‍ക്കി, ഹെഡ്മിസ്ട്രസ് സി.ടി. ബീന, ലിറ്റില്‍ കൈറ്റ്സ് മിസ്ട്രസ്മാരായ വി.കെ. ഷഫീന, കെ.എന്‍. ഉഷ, ഐടി കോ-ഓഡിനേറ്റര്‍ അബ്ദുള്‍ സലാം, ഡോ. ഗോവിന്ദ് രാജ്, സി. സജേഷ്, ,കെ. അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews