x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ബം​ബ​ര്‍: ജി​ല്ല​യി​ല്‍ 2,88,600 ടി​ക്ക​റ്റു​ക​ള്‍ വി​റ്റു

വെബ് ഡെസ്ക്
Published: September 30, 2026 04:59 AM IST | Updated: September 30, 2026 04:59 AM IST

പ്രതീകാത്മക ചിത്രം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വ​യ​നാ​ട്ടി​ല്‍ ഓ​ണം ബ​മ്പ​ര്‍ ലോ​ട്ട​റി ടി​ക്ക​റ്റി​ന് ഇ​ത്ത​വ​ണ വ​ന്‍ സ്വീ​കാ​ര്യ​ത. ജി​ല്ല​യി​ല്‍ 2,88,600 ഓ​ണം ബം​ബ​ര്‍ ടി​ക്ക​റ്റു​ക​ള്‍ വി​റ്റ​ഴി​ഞ്ഞ​താ​യി വി​ല്‍​പ​ന രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​ഞ്ഞു.
മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് ജ​ന​സം​ഖ്യ കു​റ​വു​ള്ള വ​യ​നാ​ട്ടി​ല്‍ ഇ​ത്ര​യ​ധി​കം ടി​ക്ക​റ്റു​ക​ള്‍ വി​റ്റു​പോ​കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ല്‍ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ല്‍ ഒ​രു മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ല​രും ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തെ​ന്ന് വി​ല്‍​പ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ക​ര്‍​ഷ​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റം, ചി​കി​ത്സാ ചെ​ല​വ്, ക​ട​ബാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങി​യ​വ കു​ടും​ബ ബ​ജ​റ്റി​നെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചെ​റി​യ തു​ക​യ്ക്ക് വ​ലി​യ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ പ​ല​രും ലോ​ട്ട​റി​യി​ലേ​ക്ക് തി​രി​യു​ന്ന​ത്.

വ​യ​നാ​ട്ടി​ലെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ട്ട​റി വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ സ​ജീ​വ​മാ​ണ്. ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​ഴി​യു​ന്ന​ത്. ടി​ക്ക​റ്റ് വി​ല്‍​പ​ന​യി​ലെ വ​ര്‍​ധ​ന ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യി ലോ​ട്ട​റി വി​ല്‍​പ​ന​യെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍​ക്കും ആ​ശ്വാ​സ​മാ​കു​ന്നു​ണ്ട്. വ​യ​നാ​ടി​നോ​ട് ചേ​ര്‍​ന്ന ക​ര്‍​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ലും കേ​ര​ള ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

ഒ​ന്നാം സ​മ്മാ​ന​ത്തോ​ടൊ​പ്പം മ​റ്റ് സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് സാ​ധാ​ര​ണ​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ലോ​ട്ട​റി ഭാ​ഗ്യ​പ​രീ​ക്ഷ​ണ​മാ​ണെ​ന്നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് സ്ഥി​ര​മാ​യ പ​രി​ഹാ​ര​മ​ല്ലെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ലോ​ട്ട​റി​ക്കാ​യി മാ​റ്റി​വ​യ്ക്കു​ന്ന​ത് കു​ടും​ബ ബ​ജ​റ്റി​നെ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up