ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കാലിക്കട്ട് വാഴ്സിറ്റി ഇന്റര്‍കോളജിയറ്റ് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. പേരാമ്പ്ര മദര്‍ തെരേസ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിലാണ് മത്സരം.
കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന് സെക്രട്ടറി വിജയ് അര്ജുന് ദാസ് ലുല്ല ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എഫ്. മേരി, ജില്ലാ ടേബിള്‍ ടെന്നീസ് പ്രസിഡന്റ് ജോണ്‍ അഗസ്റ്റിന്, കോളജ് മാനേജര്‍ ഫാ. ജോസഫ് വയലില്‍ സിഎംഐ, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മനോജ്, മദര്‍ തെരേസ കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രഫസര്‍ അഭിലാഷ് സല്മാന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews