എളമ്പ്ര എൽപി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിയുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കുന്നു.
കോതമംഗലം: നെല്ലിക്കുഴി എളമ്പ്ര എൽപി സ്കൂളിൽ വിദ്യാർഥികൾക്ക് സാങ്കേതികവിദ്യാധിഷ്ഠിതമായ സ്വയംപഠന അനുഭവങ്ങൾ ഒരുക്കുന്നതിനുള്ള ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് കൈറ്റ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.
നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, സ്ഥിരം സമിതി ചെയർമാൻ വി.എം. സത്താർ, വാർഡ് മെമ്പർ എം.എം. അബ്ദുൾ കരീം, സ്കൂൾ മാനേജർ നോബി പി. ഐസക്, പിടിഎ പ്രസിഡന്റ് അശ്വതി ബിനീഷ്, ഹെഡ്മിസ്ട്രസ് സ്മിഞ്ചു പൗലോസ്, മായ കൃഷ്ണൻ, രാജേഷ് പ്രഭാകർ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews