x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങി​നു മു​ക​ളി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യം: ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാസേ​ന

വെബ് ഡെസ്ക്
Published: September 30, 2026 04:44 AM IST | Updated: September 30, 2026 04:44 AM IST

തെ​ങ്ങി​നു മു​ക​ളി​ല്‍ കു​ടു​ങ്ങിയ യുവാവിനെ താ​ഴെ​യി​റ​ക്കുന്നു.

മ​ഞ്ചേ​രി: നാ​ളി​കേ​ര​മി​ടാ​നാ​യി തെ​ങ്ങി​ല്‍ ക​യ​റി​യ 45 കാ​ര​ന്‍ തെ​ങ്ങി​നു മു​ക​ളി​ല്‍വച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് ഇ​റ​ങ്ങാ​നാ​വാ​തെ കു​ടു​ങ്ങി. ഒ​ടു​വി​ല്‍ മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്. മ​ഞ്ചേ​രി കോ​വി​ല​കം​കു​ണ്ട് സൗ​ത്തി​ല്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍ വൈ​ദ്യ​രു​ടെ വീ​ട്ടി​ല്‍ നാ​ളി​കേ​ര​മി​ടാ​നെ​ത്തി​യ​താ​യി​രു​ന്നു കൊ​ച്ച​റ​ഞ്ചാ​ലി​ല്‍ ര​തീ​ഷ്. 45 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള തെ​ങ്ങി​ന്‍ മു​ക​ളി​ലെ​ത്തി​യ​തോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഒ​രു​വി​ധം തെ​ങ്ങി​ന്‍റെ മ​ണ്ട​യി​ല്‍ ക​യ​റി ഇ​രു​ന്നു. ഒ​ടു​വി​ല്‍ നാ​ട്ടു​കാ​ര്‍ മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ഗ്‌​നി​ര​ക്ഷാ​നി​ല​യ ത​ല​വ​ന്‍ സി. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​ന സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ സി. ​സ​ത്യ​ന്‍ കെ.​കെ. പ്ര​ജി​ത്ത്, എം. ​അ​നൂ​പ് എ​ന്നി​വ​ര്‍ തെ​ങ്ങി​ല്‍ ക​യ​റി, തെ​ങ്ങി​നു മ​ണ്ട​യി​ല്‍ ട​യ​ര്‍ കെ​ട്ടി റോ​പ് ഉ​പ​യോ​ഗി​ച്ച് ര​തീ​ഷി​നെ സു​ര​ക്ഷി​ത​മാ​യി റെ​സ്‌​ക്യു നെ​റ്റി​നു​ള്ളി​ല്‍ ക​യ​റ്റി മ​റ്റു ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. എ​സ്എ​ഫ്ആ​ര്‍​ഒ സി. ​ജം​ഷാ​ദ്, സേ​നാം​ഗ​ങ്ങ​ളാ​യ എം.​വി. അ​നൂ​പ്, കെ ​സി കൃ​ഷ്ണ​കു​മാ​ര്‍, പി. ​സു​രേ​ഷ്, അ​ബ്ദു​ല്‍ സ​ത്താ​ര്‍, മു​കു​ന്ദ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up