x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​ർ ബി​ജെ​പി​യു​ടെ പോ​ഷ​ക​സം​ഘ​ട​ന: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

വെബ് ഡെസ്ക്
Published: September 30, 2026 04:47 AM IST | Updated: September 30, 2026 04:47 AM IST

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​ർ​എ​സ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്

ക​ണ്ണൂ​ർ: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ മോ​ദി​യു​ടെ​യും അ​മി​ത്ഷാ​യു​ടെ​യും വാ​ക്കു​ക​ൾ അ​നു​സ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ പോ​ഷ​ക​സം​ഘ​ട​നാ​യി മാ​റി​യെ​ന്ന് കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മ​തി​യം​ഗം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​എ​സ് പോ​സ്റ്റ് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ​ത്തി​ൽ ഏ​റ്റ​വും സു​താ​ര്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​തി​ൽ സു​പ്ര​ധാ​ന സ്ഥാ​ന​മാ​ണ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണർക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫി​സി​നു​മു​ള്ള​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വി​ടെ നി​ഗൂ​ഢ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ഗ്യാ​നേ​ഷ് കു​മാ​ർ സ്ഥാ​ന​ത്ത് തു​ട​രു​ന്നി​ട​ത്തോ​ളം കാ​ലം രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ല. മോ​ദി​യു​ടെ വി​ശു​ദ്ധ​നാ​യ വ​ള​ർ​ത്തു​നാ​യ​യാ​ണ് ഗ്യാ​നേ​ഷ് കു​മാ​റെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ആ​രോ​പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ട്ര​ഷ​റ​ർ വി.​എ. നാ​രാ​യ​ണ​ൻ, മേ​യ​ർ പി. ​ഇ​ന്ദി​ര, റ​ഷീ​ദ് ക​വ്വാ​യി, ജോ​ഷി ക​ണ്ട​ത്തി​ൽ, പി.​ടി. മാ​ത്യു, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up