x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി "ഫി​ദ​മോ​ൾ'ക്ക്‍ അഗ്‌നിദ സ്വന്തം

ഷാ​ഫി ച​ങ്ങ​രം​കു​ളം
Published: September 30, 2026 04:47 AM IST | Updated: September 30, 2026 04:47 AM IST

ഫി​ദ​മോ​ള്‍ ബ​സി​ലെ ക​ണ്ട​ക്‌ട​റാ​യി അ​ഗ്‌​നി​ദ എ​ത്തി​യ​പ്പോ​ള്‍.

ച​ങ്ങ​രം​കു​ളം: ബ​സി​നോ​ടും യാ​ത്ര​യോ​ടു​മു​ള്ള അ​ട​ങ്ങാ​ത്ത ഇ​ഷ്ടം ക​ണ്ട​ക്‌ട‌​ര്‍ ജോ​ലി​യാ​ക്കി മാ​റ്റി ശ്ര​ദ്ധേ​യ​യാ​വു​ക​യാ​ണ് 19-കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി അ​ഗ്‌​നി​ദ. ച​ങ്ങ​രം​കു​ളം - എ​ട​പ്പാ​ള്‍ മേ​ഖ​ല​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ഫി​ദ​മോ​ള്‍ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്‌ട​റാ​യ മൂ​ക്കു​ത​ല സ്വ​ദേ​ശി അ​ഗ്‌​നി​ദ​യാ​ണ് നാ​ട്ടു​കാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും കൗ​തു​ക​വും പ്ര​ചോ​ദ​ന​വു​മാ​കു​ന്ന​ത്.

ച​ങ്ങ​രം​കു​ളം മൂ​ക്കു​ത​ല സ്വ​ദേ​ശി​ക​ളാ​യ പ്ര​ദാ​സ്-​ര​മ്യ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​യ അ​ഗ്‌​നി​ദ, പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ചെ​റു​പ്പം മു​ത​ലേ ബ​സു​ക​ളോ​ട് തോ​ന്നി​യ പ്ര​ത്യേ​ക ആ​ക​ര്‍​ഷ​ണ​മാ​ണ് ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് അ​ഗ്‌​നി​ദ പ​റ​യു​ന്നു. ആ​ഗ്ര​ഹം തി​രി​ച്ച​റി​ഞ്ഞ ഫി​ദ​മോ​ള്‍ ബ​സ് ഉ​ട​മ ബാ​ഹി​ര്‍, അ​ഗ്‌​നി​ദ​യ്ക്ക് പ​രി​ശീ​ല​ന​ത്തി​നും ക​ണ്ട​ക്‌ട​ര്‍ ലൈ​സ​ന്‍​സ് എ​ടു​ക്കു​ന്ന​തി​നും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തു ന​ല്‍​കു​ക​യാ​യി​രു​ന്നു. കോ​ള​ജ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ഗ്‌​നി​ദ ക​ണ്ട​ക്‌ട​റാ​യി ബ​സി​ല്‍ എ​ത്തു​ന്ന​ത്.

പ​ഠ​ന​ത്തി​ലും ക​ലാ-​സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ വ്യ​ക്തി​ത്വ​മാ​ണ് അ​ഗ്‌​നി​ദ​യു​ടേ​ത്. എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ സ്വ​ന്ത​മാ​യി ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി ഹ്ര​സ്വ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ക​യും സ്‌​കൂ​ളി​ല്‍ എ​സ്പി​സി ലീ​ഡ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ശാ​സ്ത്ര​മേ​ള​യി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ വേ​സ്റ്റ് മെ​റ്റീ​രി​യ​ല്‍ നി​ര്‍​മാ​ണ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും നേ​ടി. വീ​ട്ടു​കാ​രു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും പൂ​ര്‍​ണ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ര​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും അ​ഗ്‌​നി​ദ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up