Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Answer

ചർച്ചയ്ക്ക് തയാറെന്ന് അമിത് ഷാ; ക്ലാസ് വേണ്ട, ഉത്തരം മതിയെന്ന് രാഹുൽ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ ഉ​യ​രു​ന്ന ഏ​തൊ​രു വി​ഷ​യ​ത്തി​ലും ച​ർ​ച്ച​യ്ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ. ​

വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ന് അ​മി​ത് ഷാ​യ്‌​ക്കെ​തിരേ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​യി അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്.

ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​മി​ത് ഷാ ​ലോ​ക്സ​ഭാ സ്പീ​ക്ക​ർ​ക്ക് ഇ​ന്ന​ലെ ക​ത്ത് കൈ​മാ​റി. മ​ൺ​സൂ​ൺ സ​മ്മേ​ള​നം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഷാ ​ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെത്തുന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കെതിരേ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ന് അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ട്ടി​രു​ന്നോ ഇ​ല്ല​യോ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം മാ​ത്ര​മേ അ​റി​യേ​ണ്ട​തു​ള്ളൂ. അ​ല്ലാ​തെ അ​ദ്ദേ​ഹം ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണം കേ​ട്ടി​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ച്ചു.

വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഏ​തൊ​രു വി​ഷ​യ​വും ച​ർ​ച്ച ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നും ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നു മു​ത​ൽ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന ഇ​ന്ന് മൂ​ന്നു വ​രെ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ ​മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശം. ആ​വ​ശ്യ​മെ​ങ്കി​ൽ സ​മ്മേ​ള​ന കാ​ലാ​വ​ധി നീ​ട്ടാ​ൻ ത​യാ​റാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം ഒ​രു​ത​ര​ത്തി​ലും അ​നു​കൂ​ല നി​ല​പാ​ട​ല്ല സ്വീ​ക​രി​ച്ച​ത്.

20 ദി​വ​സം സ​ഭ​യി​ൽ എ​ത്താ​തി​രു​ന്ന അ​മി​ത് ഷാ ​ഇ​പ്പോ​ൾ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും പ്ര​തി​പ​ക്ഷം ചോ​ദി​ച്ചു.

അ​മി​ത് ഷാ​യു​ടെ രാ​ഷ്‌​ട്രീ​യ പ്ര​ഭാ​വം മ​ങ്ങി​യെ​ന്നും ത​ക​ർ​ന്ന പ്ര​തി​ച്ഛാ​യ വീ​ണ്ടെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മ​മെ​ന്ന നി​ല​യി​ലാ​ണ് വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ച​ർ​ച്ച​യ്ക്ക് അ​ദ്ദേ​ഹം ത​യാ​റാ​കു​ന്ന​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. അ​മി​ത് ഷാ ​സ​ഭ​യി​ൽ എ​ത്താ​തി​രു​ന്ന​തോ​ടെ ഇ​ന്ന​ലെയും പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ സ്തം​ഭി​ച്ചു.

Latest News

Corehub Up