Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anthur

ആ​​ന്തൂ​​രി​​ലെ സാ​​ജ​​ന്‍റെ മ​​ര​​ണം; ഉ​​ത്ത​​ര​​വാ​​ദി ശ്യാ​​മ​​ള ത​​ന്നെയെന്ന് ടി.കെ. ഗോവിന്ദൻ

ക​ണ്ണൂ​ർ: ആ​ന്തൂ​രി​ൽ പ്ര​വാ​സി വ‍്യ​വ​സാ​യി​യാ​യി​രു​ന്ന സാ​ജ​ന്‍റെ മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന പി.​കെ. ശ‍്യാ​മ​ള​യ്ക്ക് ഒ​ഴി​യാ​നാ​കി​ല്ലെ​ന്ന് ഇ​ന്ന​ലെ പാ​ർ​ട്ടി വി​ട്ട സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യി​രു​ന്ന ടി.​കെ. ഗോ​വി​ന്ദ​ൻ.

ക​ണ്ണൂ​ർ പ്ര​സ്ക്ല​ബ്ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ന്ന​ത്തെ സാ​ഹ​ച​ര‍്യം അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​ത് ഇ​ങ്ങ​നെ: സാ​ജ​ന്‍റെ മ​ര​ണ​ത്തി​ൽ ജ​നം പ്ര​കോ​പി​ത​രാ​യി. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി പി.​കെ. ശ്യാ​മ​ള​യാ​ണെ​ന്നു വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം വ​ന്നു. പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ. ചെ​യ​ർ​പേ​ഴ്സ​ണെ ര​ക്ഷി​ക്കാ​ൻ​നി​ന്നാ​ൽ പാ​ർ​ട്ടി​ക്കെ​തി​രേ ജ​നം തി​രി​യും. അ​ന്നു വി​ശ​ദീ​ക​ര​ണയോ​ഗം വി​ളി​ച്ചു.

ശ്യാ​മ​ള​യെ ന്യാ​യീ​ക​രി​ച്ച് പൊ​തു​യോ​ഗം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു. ഇ​തി​നി​ടെ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി പി. ​ജ​യ​രാ​ജ​ൻ, എം.​വി. ജ​യ​രാ​ജ​ൻ, ജ​യിം​സ് മാ​ത്യു എ​ന്നി​വ​രും ഞാ​നും ഉ​ൾ​പ്പെ​ടെ ഒ​രു വി​ശ​ദീ​ക​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ടീ​ച്ച​റെ ന്യാ​യീ​ക​രി​ച്ച് സം​സാ​രി​ക്കു​ന്പോ​ൾ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് അ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​ൻ പ​രി​ശോ​ധി​ച്ച് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ​റ​ഞ്ഞു. ഇ​തോ​ടെ പി. ​ജ​യ​രാ​ജ​ൻ എം.​വി. ഗോ​വി​ന്ദ​ന്‍റെ നോ​ട്ട​പ്പു​ള്ളി​യാ​യി.

ജി​ല്ലാ സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ച്ച​തും പി. ​ജ​യ​രാ​ജ​നെ ഒ​തു​ക്കാ​നാ​യി​രു​ന്നു. തി​രി​ച്ചു​വ​ന്ന​പ്പോ​ൾ സെ​ക്ര​ട്ട​റി​സ്ഥാ​നം ല​ഭി​ച്ചി​ല്ല. നി​ല​പാ​ടി​ന്‍റെ പേ​രി​ലാ​ണ് പി. ​ജ​യ​രാ​ജ​ൻ വേ​ട്ട​യാ​ട​പ്പെ​ട്ട​ത്. സാ​ജ​ന്‍റെ മ​ര​ണ​ത്തി​ൽ ശ്യാ​മ​ള​യ്ക്കു പ​ങ്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി. ഈ ​ക​സേ​ര​യി​ൽ താ​നി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം അ​നു​മ​തി കൊ​ടു​ക്കി​ല്ലെ​ന്ന് സാ​ജ​നോ​ട് പി.​കെ. ശ്യാ​മ​ള പ​റ​ഞ്ഞു.

പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ന്ന​പ്പോ​ൾ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ ചി​ല പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ കാ​ണാ​താ​യി. ചെ​യ​ർ​പേ​ഴ്സ​ണെ ര​ക്ഷി​ക്കാ​ൻ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്ത​താ​യി​രി​ക്കാം. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ശ്യാ​മ​ള കു​റ്റ​ക്കാ​രി​യ​ല്ലെ​ന്നു ക​ണ്ടെ​ത്തി. പി.​കെ. ശ്യാ​മ​ള​യോ​ടും പി.​പി. ദി​വ്യ​യോ​ടും ര​ണ്ടു നി​ല​പാ​ടു​ക​ളാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ച​ത്.

മ​ധു​സൂ​ദ​ന​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ടും എ​തി​ർ​പ്പ്

പ​യ്യ​ന്നൂ​രി​ൽ മ​ധു​സൂ​ദ​ന​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ ഭൂ​രി​ഭാ​ഗ​വും എ​തി​ർ​ത്തു. മ​ധു​സൂ​ദ​ന​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ വ​ന്ന​പ്പോ​ള്‍ പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ജ​ന​ങ്ങ​ള്‍​ക്കു വി​ശ്വാ​സം കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​യു​ന്ന ക​ണ​ക്കു​ക​ളി​ലാ​യി​രു​ന്നു. അ​ങ്ങ​നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ല്‍ നി​ല്‍​ക്കു​ന്ന ഒ​രാ​ള്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തു ശ​രി​യ​ല്ലെ​ന്ന അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു​വ​ന്നു. ക്ര​മ​ക്കേ​ടു ന​ട​ന്നി​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​നെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി​യ​ത്.

പേ​രാ​വൂ​രി​ലേ​ക്ക് ശൈ​ല​ജ​യെ മാ​റ്റി​യ​ത് ഒ​തു​ക്കാ​ൻ

കെ.​കെ. ശൈ​ല​ജ​യെ പേ​രാ​വൂ​രി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ കൊ​ണ്ടു​പോ​യ​തി​ന് പാ​ർ​ട്ടി ഉ​ത്ത​രം ന​ൽ​ക​ണം. വീ​ണ്ടും മ​ത്സ​രി​ക്കു​ന്നെ​ങ്കി​ൽ മ​ട്ട​ന്നൂ​ർ​ത​ന്നെ പോ​രാ​യി​രു​ന്നോ? ഈ ​പ്രാ​യ​ത്തി​ലാ​ണോ ശൈ​ല​ജ​യെ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ പേ​രാ​വൂ​രി​ലേ​ക്കു വി​ടേ​ണ്ട​ത്. ശൈ​ല​ജ​യെ നി​യ​മ​സ​ഭ​യി​ൽ വേ​ണ​മെ​ങ്കി​ൽ മ​ട്ട​ന്നൂ​രി​ൽ നി​ർ​ത്തു​മാ​യി​രു​ന്നു.

ശൈ​ല​ജ​യെ നാ​ടു​ക​ട​ത്തു​ക​യും ത​ന്‍റെ ഭാ​ര്യ ത​ളി​പ്പ​റ​മ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നു പ​റ​യു​ക​യും ചെ​യ്യു​ന്ന​ത് എ​ന്തു നീ​തി​യാ​ണ്? പി​ണ​റാ​യി​യു​ടെ ക​രു​ത്താ​ണു പാ​ർ​ട്ടി​യെ ന​യി​ക്കു​ന്ന​ത്. പി​ണ​റാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന​പ്പോ​ൾ താ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​ണ്. പി​ണ​റാ​യി​യെ​പ്പോ​ലെ​യു​ള്ള നേ​താ​വ് ഈ ​നീ​തി​കേ​ടി​ന് എ​ന്തി​നു കൂ​ട്ടു​നി​ന്നു എ​ന്ന് എ​ത്ര ആ​ലോ​ചി​ച്ചി​ട്ടും മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

വി​ക​സ​ന​പ​ദ്ധ​തി​ക​ളി​ൽ ക​ണ​ക്കി​ല്ല

ജ​യിം​സ് മാ​ത്യു എം​എ​ൽ​എ​യാ​യി​രു​ന്ന​പ്പോ​ൾ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും തു​ക വ​ക​യി​രു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും പാ​ർ​ട്ടി ക​മ്മി​റ്റി​യി​ൽ പ​റ​യു​മാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, എം.​വി. ഗോ​വി​ന്ദ​ൻ വ​ന്ന​തി​ൽ​പ്പി​ന്നെ ഇ​ങ്ങ​നെ​യൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ഹാ​പ്പി​ന​സ് പ​രി​പാ​ടി ന​ട​ത്തി​യ​പ്പോ​ൾ ക​മ്മി​റ്റി​യി​ൽ​പോ​ലും അ​റി​യി​ച്ചി​ട്ടി​ല്ല. ചി​ല സി​നി​മാ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ളി​ച്ചു​ചേ​ർ​ത്തു കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഹാ​പ്പി​ന​സ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ​യൊ​ന്നും ക​ണ​ക്ക് എ​വി​ടെ​യും ഇ​ല്ല. പാ​ർ​ട്ടി​യി​ൽ ഒ​രു കാ​ല​ത്തും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത പ്ര​വ​ണ​ത ത​ളി​പ്പ​റ​മ്പി​ലു​ണ്ടാ​യി.

അ​നീ​തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തു​കൊ​ണ്ട് പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്തു​പോ​ക​ണ​മെ​ങ്കി​ൽ അ​ങ്ങ​നെ​യാ​ക​ട്ടെ. പാ​ർ​ട്ടി​യെ തി​രു​ത്ത​ണം. ഈ ​അ​നീ​തി​യെ അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ പാ​ർ​ട്ടി ത​ക​രും.​ത​ന്‍റെ ഭാ​ര്യ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് രാ​ജ്യ​ത്തെ സ്നേ​ഹി​ക്കാ​ൻ വേ​ണ്ടി​യ​ല്ല. അ​ഴി​മ​തി​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up