Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti Minority

ന്യൂനപക്ഷവിരുദ്ധ വിചാരധാര

ഷേ​​​​ക്സ്പി​​​​യ​​​​റി​​​​ന്‍റെ പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ ‘ഹാം​​​​​ല​​​​​റ്റ്’ എ​​​​​ന്ന നാ​​​​​ട​​​​​ക​​​​​ത്തി​​​​​ലാ​​​ണ് ‘ഡെ​​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ൽ എ​​​​​ന്തോ ചീ​​​​​ഞ്ഞു​​​​നാ​​​​​റു​​​​​ന്നു’ എ​​​​​ന്ന പ്ര​​​യോ​​​ഗം. ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളു​​​ടെ ധാ​​​ർ​​​മി​​​ക​​​മാ‍യ ത​​​ക​​​ർ​​​ച്ച​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യി മാ​​​റി ആ ​​​വാ​​​ക്കു​​​ക​​​ൾ. സ​​​​​മ​​​​​കാ​​​​​ലി​​​​​ക ഇ​​​​​ന്ത്യ​​​​​യി​​​​​ലും കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലാ​​​ണോ എ​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. പ​​​​​ല രാ​​​​​ഷ്‌ട്രീ​​​​​യ, നീ​​​​​തി-ന്യാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും അ​​​ത്ത​​​ര​​​ത്തി​​​ലാ​​​ണു പു​​​​​റ​​​​​ത്തു​​​​വ​​​​​രു​​​​​ന്ന​​​​​ത്.

അ​​​​​തി​​​​​ലേ​​​​​റ്റ​​​​​വും അ​​​​​വ​​​​​സാ​​​​​ന​​​​​ത്തേ​​​​​താ​​​​​ണ് ക്രി​​​​​സ്തു​​​​മ​​​​​തം സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി​​​​​ക്കാ​​​​​ർ​​​​​ക്ക്‌ സം​​​​​വ​​​​​ര​​​​​ണാ​​​​​നു​​​​​കൂ​​​​​ല്യ​​​ത്തി​​​ന് അ​​​​​വ​​​​​കാ​​​​​ശമി​​​​​ല്ല എ​​​​​ന്നു​​​​​ള്ള സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി വി​​​​​ധി​​​​​യും വി​​​​​ദേ​​​​​ശ​​​​ഫ​​​​​ണ്ട് വി​​​​​നി​​​​​യോ​​​​​ഗം നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​നു​​​​​ള്ള ബി​​​​​ല്ലും.
ക്രി​​​​​സ്തു​​​​​മ​​​​​തം സ്വീ​​​​​ക​​​​​രി​​​​​ച്ച പ​​​​​ട്ടി​​​​​ക​​​​ജാ​​​​​തി​​​​​ക്കാ​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​ൻ പൗ​​​​​ര​​​​​ന്മാർ​​​​​ക്കെ​​​​​തി​​​​​രേയു​​​​​ള്ള അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ, പ​​​​​ട്ടി​​​​​ക​​​​ജാ​​​​​തി​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള അ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ൽ വ​​​​​രു​​​​​മോ എ​​​​​ന്ന കേ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി.

ക്രി​​​​​സ്തു​​​​​മ​​​​​തം സ്വീ​​​​​ക​​​​​രി​​​​​ച്ച ദ​​​​​ളി​​​​​ത്‌ പാ​​​​​സ്റ്റ​​​​​റു​​​​​ടെ കേ​​​​​സ് വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചാ​​​​ണ് ക്രി​​​​​സ്തു​​​​​മ​​​​​തം സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ട്ടി​​​​​ക​​​​ജാ​​​​​തിക്കാ​​​​​ർ​​​​​ക്ക് സം​​​​​വ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് അ​​​​​വ​​​​​കാ​​​​​ശ​​​​​മി​​​​​ല്ല എ​​​​​ന്ന വി​​​​​ധി​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ച്ച​​​​​ത്. ദ​​​​​ളി​​​​​ത് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കും മു​​​​​സ്‌ലിംക​​​​​ൾ​​​​​ക്കും പ​​​​​ട്ടി​​​​​ക​​​​ജാ​​​​​തി​​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​​ള്ള സം​​​​​വ​​​​​ര​​​​​ണ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​ത്തി​​​​​ന് അ​​​​​ർ​​​​​ഹ​​​​​ത​​​​യു​​​​​ണ്ടോ എ​​​​​ന്നു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ വി​​​​​ഷ​​​​​യം ഇ​​​പ്പോ​​​ൾ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ മു​​​​​മ്പി​​​ലു​​​ണ്ട്. ജ​​​​​സ്റ്റീ​​​​​സ് ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ന്‍റെ നേ​​​​​തൃ​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ക​​​​​മ്മീ​​​​​ഷ​​​​​ൻ ഇ​​​​​തേ വി​​​​​ഷ​​​​​യം പ​​​​​ഠി​​​​ക്കു​​​ന്നു​​​മു​​​ണ്ട്. അ​​​പ്പോ​​​ഴാ​​​ണ് ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി ധൃ​​​​​തി​​​​​യി​​​​​ൽ വി​​​​​ധി പ്ര​​​​​സ്താ​​​​​വി​​​​​ച്ച​​​​​ത് എ​​​​​ന്നത് ചി​​​​​ന്ത​​​​​നീ​​​​​യ​​​​​മാ​​​​​ണ്.

ക്രി​​​​​സ്തു​​​​മ​​​​​ത​​​​​ത്തി​​​​​ൽ ജാ​​​​​തി​​​​വി​​​​​വേ​​​​​ച​​​​​നം ഇ​​​​​ല്ലെ​​​​​ന്നാ​​​​​ണ് സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. എ​​​​​ന്നാ​​​​​ൽ, ജ​​​ന​​​നം മു​​​​​ത​​​​​ൽ ക്രി​​​​​സ്തു​​​​​മ​​​​​തം സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ജാ​​​​​തി​​​​വി​​​​​വേ​​​​​ച​​​​​നം അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച ഇ​​​​​ത്ത​​​​​രം മ​​​​​നു​​​​​ഷ്യ​​​​​ർ നേ​​​​രി​​​​ട്ട അ​​​​​നീ​​​​​തി​​​​​യെ​​​​ക്കു​​​​​റി​​​​​ച്ച് കോ​​​​​ട​​​​​തി ഒ​​​​​ന്നും പ​​​​​റ​​​​​യു​​​​​ന്നി​​​​​ല്ല. അ​​​​​തു​​​​പോ​​​​​ലെ​​​​ത​​​​​ന്നെ, ക്രി​​​​​സ്തു​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ന്ന​​​​​ത് ജാ​​​​​തി​​​​വി​​​​​വേ​​​​​ച​​​​​ന​​​​​ത്തി​​​​​ന് ഒ​​​​​രു പ​​​​​രി​​​​​ഹാ​​​​​രമാ​​​​​ണെ​​​​​ന്നു കോ​​​​​ട​​​​​തി പ​​​​​രോ​​​​​ക്ഷ​​​​​മാ​​​​​യി സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ന്നുവെ​​​​​ങ്കി​​​​​ലും, അ​​​​​ത്ത​​​​​രം ആ​​​​​ൾ​​​​​ക്കാ​​​​​രെ ജാ​​​​​തി​​​​വി​​​​​വേ​​​​​ച​​​​​നം ഉ​​​​​ണ്ടെ​​​​​ന്ന് കോ​​​​​ട​​​​​തി​​​​ത​​​​​ന്നെ സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ന്ന ഹി​​​​​ന്ദു​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ച്ചു തി​​​രി​​​കെ കൊ​​​​​ണ്ടു​​​​പോ​​​​​കു​​​​​ന്ന ‘ഘ​​​​​ർ വാ​​​​​പ്പ​​​​​സി’ എ​​​​​ന്ന നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​റ​​​​​യു​​​​​ക​​​​​യോ ത​​​​​ട​​​​​യു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ന്നി​​​​​ല്ല.

ഇ​​​​​തു​​​​പോ​​​​​ലെ​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ പ​​​​​ല സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും വി​​​​​വേ​​​​​ച​​​​​ന​​​​​മി​​​​​ല്ലാ​​​​​ത്ത ക്രി​​​​​സ്തു​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് ഒ​​​​​രു കാ​​​​​ര​​​​​ണ​​​​​വ​​​​​ശാ​​​​​ലും ആ​​​​​രും പോ​​​​​ക​​​​​രു​​​​​ത് എ​​​​​ന്ന ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ത്തോ​​​​​ടെ മ​​​​​ത​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നവി​​​​​രു​​​​​ദ്ധ ബി​​​​​ല്ലു​​​​​ക​​​​​ൾ പാ​​​​​സാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. കൂ​​​​​ടാ​​​​​തെ, ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ 25 മു​​​​​ത​​​​​ൽ 28 വ​​​​​രെ​​​​​യു​​​​​ള്ള ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ളു​​​​​ക​​​​​ൾ മ​​​​​ത​​​​സ്വാ​​​​​ത​​​​​ന്ത്ര്യം ഇ​​​​​ന്ത്യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്ക് ഉ​​​​​റ​​​​​പ്പു​​​​കൊ​​​​​ടു​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ് ഇ​​​​​ത്ത​​​​​രം നി​​​​​യ​​​​​മ​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ൽകൂ​​​​​ടി അ​​​​​ത് ലം​​​​ഘി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

1950ലെ ​​​​പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ​​​​ൽ ഉ​​​​ത്ത​​​​ര​​​​വ് മാ​​​​​ത്ര​​​​​മാ​​​​​ണ് മു​​​​മ്പു സൂ​​​​​ചി​​​​​പ്പി​​​​​ച്ച ക്രി​​​​​സ്തു​​​​​മ​​​​​ത വി​​​​​രോ​​​​​ധ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​നം. ഒ​​​​​രുപ​​​​​ക്ഷേ കൊ​​​​ളോ​​​​ണി​​​​യ​​​​ൽ അ​​​​​നു​​​​​ഭ​​​​​വം ക​​​​​ഴി​​​​​ഞ്ഞയു​​​​​ട​​​​​ൻ വ​​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ എ​​​​​ന്ന നി​​​​​ല​​​​യി​​​​ലെ​​​​ടു​​​​ത്ത അ​​​​​ന്ന​​​​​ത്തെ തീ​​​​​രു​​​​​മാ​​​​​നം പി​​​​​ന്നീ​​​​​ട് വ​​​​​ന്ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​​ൾ ഒ​​​​​ന്നും​​​​ത​​​​​ന്നെ പു​​​​​ന​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചി​​​​​ല്ല എ​​​​​ന്ന​​​​​തും, അ​​​​​തി​​​​​ന് ക്രി​​​​​സ്തു​​​​മ​​​​​തം വേ​​​​​ണ്ട മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന കൊ​​​​​ടു​​​​​ത്തി​​​​​ല്ല എ​​​​​ന്ന​​​​​തും ഇ​​​​​ന്ന​​​​​ത്തെ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലേ​​​​​ക്ക് വ​​​​​ഴി​​​​തെ​​​​​ളി​​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​കും.

ഈ ​​​​​ക്രി​​​​​സ്തു​​​​മ​​​​​ത വി​​​​​രോ​​​​​ധ​​​​​ത്തി​​​​​ന്‍റെ മ​​​​​റ്റൊ​​​​​രു അ​​​​​ധ്യാ​​​​​യ​​​​​മാ​​​​​ണ് വി​​​​​ദേ​​​​​ശ​​​​ഫ​​​​​ണ്ട് നി​​​​​യ​​​​​ന്ത്ര​​​​​ണ ബി​​​​ൽ. ഈ ​​​​​ഫ​​​​​ണ്ടെ​​​​​ല്ലാം മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നാ​​​​​യി​​​​​ട്ടാ​​​​​ണ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നെ​​​​​ന്ന മു​​​​​ൻ​​​​​വി​​​​​ധി​​​​​യാ​​​​​ണ്, നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​നാ​​​​​ണ് ഈ ​​​​​ബി​​​​ൽ എ​​​​​ന്ന കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി നി​​​​​ത്യാ​​​​​ന​​​​​ന്ദ് റാ​​​​​യി​​​​​യു​​​​​ടെ പ്ര​​​​​സ്താ​​​​​വ​​​​​ന. ഇ​​​​​ത് ക്രി​​​​​സ്തു​​​​മ​​​​​ത​​​​​ത്തെ ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ചു​​​​കൂ​​​​​ടി​​​​​യാ​​​​​ണ് എ​​​​​ന്നു വ്യ​​​​​ക്തം.

ഇ​​​​​ത്ത​​​​​രം വി​​​​​ദേ​​​​​ശ​​​​ഫ​​​​​ണ്ടു​​​​​ക​​​​​ളും സ്വ​​​​​ന്തം അ​​​​​ധ്വാ​​​​​ന​​​​ഫ​​​​​ല​​​​​വും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് നി​​​​​സ്വാ​​​​​ർ​​​​​ഥ​​​​​രാ​​​​​യ ക്രി​​​​​സ്തു​​​​​മ​​​​​ത മി​​​​​ഷ​​​​​ണറി​​​​​മാ​​​​​ർ ഈ ​​​​​കേ​​​​​ന്ദ്ര​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ​​​​ത​​​​​ന്നെ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ബി​​​​​ഹാ​​​​​റി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ, ഇ​​​​​പ്പോ​​​​​ഴും ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​ട്ടി​​​​​ണിനി​​​​​ർ​​​​​മാ​​​​​ർ​​​​​ജ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​മൊ​​​​​ന്നും​​​​ത​​​​​ന്നെ ഈ ​​​​​മ​​​​​ന്ത്രി​​​​​യോ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യോ സ​​​​ർ​​​​ക്കാ​​​​രോ മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വം കാ​​​​​ണു​​​​​ന്നി​​​​​ല്ല എ​​​​​ന്നു​​​​​ള്ള​​​​​ത് അ​​​​​വ​​​​​രു​​​​​ടെ വി​​​​​ചാ​​​​​ര​​​​​ധാ​​​​​ര​​​​യി​​​​​ൽ എ​​​​​ന്തോ കു​​​​​ഴ​​​​​പ്പ​​​​​മു​​​​​ണ്ടെ​​​​​ന്ന​​​​​തി​​​​​നു തെ​​​​​ളി​​​​​വാ​​​​​ണ്.

എ​​​​​ന്താ​​​​​യാ​​​​​ലും സാ​​​​ങ്ക​​​​ല്പി​​​​ക ഡെ​​​​​ന്മാ​​​​​ർ​​​​​ക്ക് പോ​​​​​ലെ​​​​​ത്ത​​​​​ന്നെ, ന​​​​​മ്മു​​​​​ടെ യ​​​​​ഥാ​​​​​ർ​​​​​ഥ ഇ​​​​​ന്ത്യ​​​​​യി​​​​​ലും എ​​​​​ന്തൊ​​​​​ക്കെ​​​​​യോ കു​​​​​ഴ​​​​​ഞ്ഞു​​​​മ​​​​​റി​​​​​യു​​​​​ന്നു എ​​​​​ന്നു​​​​​ വേ​​​​​ണം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ. അ​​​​​ത് ചീ​​​​​ഞ്ഞു ദു​​​​​ർ​​​​​ഗ​​​​​ന്ധം വ​​​​​മി​​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ പൊ​​​​​തു​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നും ഒ​​​​​രു മ​​​​​തേ​​​​​ത​​​​​ര ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ രാ​​​​​ജ്യ​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​യെ നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നാ​​​​​യി ജ​​​​​ന​​​​​ങ്ങ​​​​​ൾ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത സ​​​​ർ​​​​ക്കാ​​​​രി​​​​നും ക​​​​​ട​​​​​മ​​​​​യു​​​​​ണ്ട്. ഇ​​​​​തു​​​റ​​​​​പ്പി​​​​​ക്കാ​​​​​ൻ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​വും അ​​​​​വ​​​​​കാ​​​​​ശ​​​​​വും വോ​​​​​ട്ട​​​​​വ​​​​​കാ​​​​​ശ​​​​​ത്തി​​​​​ൽ​​​​കൂ​​​​​ടി മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് ഓ​​​​​ർ​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​രംകൂ​​​​​ടി​​​​​യാ​​​​​ണി​​​​​ത്.

Latest News

Corehub Up