Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-Narcotics Raid

മ​യ​ക്കു​മ​രുന്നു പ​രി​ശോ​ധ​ന​യ്ക്കി​ടെ കെ​ട്ടി​ട​ത്തി​ൽനി​ന്നു ചാ​ടി; യുവതി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്‌​സ് ബ്യൂ​റോ​യു​ടെ പ​രി​ശോ​ധ​ന​യ്ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ ബാ​ൽ​ക്കണി​യി​ൽനി​ന്നു താ​ഴേ​ക്കു ചാ​ടി​യ യു​വ​തി മ​രി​ച്ചു. ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ സ്വ​രൂ​പ് ന​ഗ​റി​ലാ​ണ് സം​ഭ​വം. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​നി​യാ​യ സ്റ്റെ​ല്ല പ​യ​സ് ആ​ണ് മ​രി​ച്ച​ത്.

സ്റ്റെ​ല്ല താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ൽ ല​ഹ​രി​മ​രു​ന്നു നി​ർ​മാ​ണ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെത്തുട​ർ​ന്നാ​ണ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്‌​സ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നെ​ത്തി​യ​ത്. എ​ന്നാ​ൽ സ്‌​ക്വാ​ഡി​നെ ക​ണ്ട​യു​ട​നെ സ്റ്റെ​ല്ല നാ​ലാം നി​ല​യി​ലെ ഫ്‌​ളാ​റ്റി​ലെ ബാ​ൽ​ക്ക​ണി​യി​ൽനിന്നു താ​ഴേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ബു​രാ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. സ്റ്റെ​ല്ല താ​മ​സി​ച്ച ഫ്‌​ളാ​റ്റി​ൽനി​ന്നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നും സി​ന്ത​റ്റി​ക് മ​രു​ന്ന നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ളും ബീ​ക്ക​റു​ക​ളും പൈ​പ്പു​ക​ളു​മ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്‌​ളാ​റ്റി​ലെ മൂ​ന്നാം നി​ല​യി​ൽ താ​മ​സി​ക്കു​ന്ന സ്‌​കൈ എ​ന്ന​യാ​ളെ​യും നാ​ലാം നി​ല​യി​ൽ താ​മ​സി​ക്കു​ന്ന മാ​ർ​ട്ടി​ൻ ആ​രോ​ൺ എ​ന്നി​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സ്‌​കൈ​യു​ടെ പ​ക്ക​ൽനിന്നു നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം​ഫെ​റ്റാ​മി​നും ഒ​ന്ന​ര​ഗ്രാം ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ത്തു.

മാ​ർ​ട്ടി​ന്‍റെ മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്റ്റെ​ല്ല​യു​ടെ ഫ്‌​ളാ​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് നി​ർ​മി​ക്കു​ന്ന മു​റി​യു​ടെ താ​ക്കോ​ൽ ല​ഭി​ച്ച​ത്. ഇ​യാ​ളി​ൽനി​ന്നു ​ഭി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​കാ​രം സ്റ്റെ​ല്ല താ​മ​സി​ക്കു​ന്ന മു​റി പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ബാ​ൽ​ക്ക​ണി​യി​ൽനി​ന്നു താ​ഴേ​ക്കു ചാ​ടി​യ​ത്.

Latest News

Corehub Up