വാഷിംഗ്ടൺ ഡിസി: ഫ്രാൻസിൽ ഉടലെടുത്ത രൂക്ഷമായ പ്രക്ഷോഭങ്ങളെ അമേരിക്കൻ രാഷ്ട്രീയത്തിൽ തങ്ങളുടെ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങൾക്കുള്ള ആയുധമാക്കി മാറ്റുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും.
ഉദാരമായ കുടിയേറ്റ നയങ്ങളാണു ഫ്രാൻസിലെ പ്രശ്നങ്ങളുടെ മൂലകാരണമെന്നും ഇതു തടഞ്ഞേ മതിയാകൂവെന്നുമാണ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
ഉദാര നയങ്ങളും തുറന്ന അതിർത്തി നയങ്ങളും തുടർന്നാൽ അമേരിക്കയും ഫ്രാൻസിന്റെ സമാനമായ അവസ്ഥയിലാകുമെന്ന മുന്നറിയിപ്പാണ് ട്രംപും അനുകൂലികളും നൽകുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിലൂന്നിയുള്ള പ്രചാരണം നടത്താനാണ് ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും തീരുമാനിച്ചിരിക്കുന്നത്.