Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AntiMalaria

മ​ലേ​റി​യ പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ച്ച പെ​ൺ​കു​ട്ടി മ​രി​ച്ചു

പോ​​​​​ള​​​​​വാ​​​​​രം: ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ പോ​​​​​ള​​​​​വാ​​​​​രം ജി​​​​​ല്ല​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ മെ​​​​​ഡി​​​​​ക്ക​​​​​ൽ ക്യാ​​​​​ന്പി​​​​​ൽ മ​​​​​ലേ​​​​​റി​​​​​യ പ്ര​​​​​തി​​​​​രോ​​​​​ധ ഗു​​​​​ളി​​​​​ക ക​​​​​ഴി​​​​​ച്ച പെ​​​​​ൺ​​​​​കു​​​​​ട്ടി മ​​​​​രി​​​​​ച്ചു. 47 കു​​​​​ട്ടി​​​​​ക​​​​​ള​​​​​ട​​​​​ക്കം 52 പേ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ.

പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട എ​​​​​ഴു​​​​​വ​​​​​യു​​​​​സു​​​​​കാ​​​​​രി മാ​​​​​ധ​​​​​വി യ​​​​​മു​​​​​ന​​​​​യാ​​​​​ണ് മ​​​​​ര​​​​​ണ​​​​​പ്പെ​​​​​ട്ട​​​​​ത്. മ​​​​​ലേ​​​​​റി​​​​​യ പ്ര​​​​​തി​​​​​രോ​​​​​ധ ഗു​​​​​ളി​​​​​ക ക്ലോ​​​​​റോ​​​​​ക്വി​​​​​ൻ ക​​​​​ഴി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ബോ​​​​​ധാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​യി കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ണ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് പോ​​​​​ള​​​​​വാ​​​​​രം ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ർ കെ. ​​​​​ദി​​​​​നേ​​​​​ഷ്കു​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ര​​​​​ക്ത​​​​​ത്തി​​​​​ൽ ഗ്ലൂ​​​​​ക്കോ​​​​​സി​​​​​ന്‍റെ അ​​​​​ള​​​​​വ് കു​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് കു​​​​​ട്ടി ത​​​​​ള​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ​​​​​ത്.

തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ടു​​​​​ത്തു​​​​​ള്ള പ്ര​​​​​ഥാ​​​​​മി​​​​​കാരോ​​​​​ഗ്യ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​ക്കും ആ​​​​​ധു​​​​​നി​​​​​ക സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ള്ള ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കും മാ​​​​​റ്റി​​​​​യെ​​​​​ങ്കി​​​​​ലും കു​​​​​ട്ടി​​​​​യു​​​​​ടെ ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. കു​​​​​ട്ടി​​​​​ക്ക് കു​​​​​ടും​​​​​ബ​​​​​പ​​​​​ര​​​​​മാ​​​​​യോ ജ​​​​​ന്മ​​​​​നാ​​​​​ലോ ഹൃ​​​​​ദ​​​​​യ​​​സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ രോ​​​​​ഗം ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്ന നി​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഈ ​​​​​രം​​​​​ഗ​​​​​ത്തെ വി​​​​​ദ​​​​​ഗ്ധ​​​​​രെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഗ്രാ​​​​​മീ​​​​​ണ​​​​​മേ​​​​​ഖ​​​​​ല​​​​​യാ​​​​​യ ഗൊ​​​​​ല്ല​​​​​ഗു​​​​​പ്പ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​റ് മ​​​​​ലേ​​​​​റി​​​​​യ കേ​​​​​സു​​​​​ക​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് പ്രോ​​​​​ട്ടോ​​​​​ക്കോ​​​​​ളി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഗ്രാ​​​​​മ​​​​​വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്ക് ക്ലോ​​​​​റോ​​​​​ക്വി​​​​​ൻ പ്ര​​​​​തി​​​​​രോ​​​​​ധ ഗു​​​​​ളി​​​​​ക​​​​​ക​​​​​ൾ ന​​​​​ൽ​​​​​കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്. ആ​​​​​ശു​​​​​പ്ര​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച 52 പേ​​​​​ർ​​​​​ക്കു പു​​​​​റ​​​​​മെ 17 പേ​​​​​ർ ക്യാ​​​​​ന്പ് ന​​​​​ട​​​​​ത്തി​​​​​യി​​​​​ട​​​​​ത്ത് പ്ര​​​​​ത്യേ​​​​​ക നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ർ പറഞ്ഞു.

Latest News

Corehub Up