Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AntiRagging

വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സ​സ്ഥ​ല​വും റാ​ഗിം​ഗ് നി​യ​മപ​രി​ധി​യി​ലേ​ക്ക്; മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ‍​യി സംസ്ഥാന സ​​​​ർ​​​​ക്കാ​​​​ർ

കൊ​​​​ച്ചി: കോ​​​​ള​​​​ജും സ്കൂ​​​​ളു​​​​ക​​​​ളും മാ​​​​ത്ര​​​​മ​​​​ല്ല, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളും റാ​​​​ഗിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽവ​​​​രു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം. ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല​​​​ട​​​​ക്കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​തു പ്ര​​​​വൃ​​​​ത്തി​​​​യെ​​​​യും റാ​​​​ഗിം​​​​ഗാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കും.

പു​​​​തി​​​​യ റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന​​​നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ൽവ​​​​രാ​​​​ൻ കാ​​​​ല​​​​താ​​​​മ​​​​സ​​​​മെ​​​​ടു​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും എ​​​​ന്ന​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള വാ​​​​ക്കു​​​​ക​​​​ളി​​​​ൽ

മാ​​​​റ്റം വേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. കോടതി നേ​​​​ര​​​​ത്തേ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച പ്ര​​​​കാ​​​​രം ക​​​​ര​​​​ട് ബി​​​​ല്ലി​​​​ ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​ധാ​​​​ന ഉ​​​​ള്ള​​​​ട​​​​ക്കം ഇ​​​​ങ്ങ​​​​നെ:

1.വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ വാ​​​​ഹ​​​​നം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​വും മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം വി​​​​ദ്യാ​​​​ല​​​​യം/​​​​ക​​​​ലാ​​​​ല​​​​യം എ​​​​ന്ന നി​​​​ർ​​​​വ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രും.

2. റാ​​​​ഗിം​​​​ഗ് തെ​​​​ളി​​​​ഞ്ഞാ​​​​ൽ ക്രി​​​​മി​​​​ന​​​​ൽ കു​​​​റ്റ​​​​ത്തി​​​​നു​​​​ള്ള ശി​​​​ക്ഷ​​​​യ്ക്കു​​​ പു​​​​റ​​​​മേ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യും മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് മ​​​​റ്റു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

3. റാ​​​​ഗിം​​​​ഗ് ന​​​​ട​​​​ന്നെ​​​​ന്ന് പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം പൊ​​​​ലി​​​​സി​​​​നു പ​​​​രാ​​​​തി കൈ​​​​മാ​​​​റു​​​​ക​​​​യും ആ​​​​രോ​​​​പ​​​​ണ​​​വി​​​​ധേ​​​​യ​​​​നാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ ഉ​​​​ട​​​​ന​​​​ടി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്യു​​​​ക​​​​യും വേ​​​​ണം.

4. പ​​​​രാ​​​​തി മ​​​​റ​​​​ച്ചു​​​​വ​​​​ച്ചാ​​​​ൽ സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക്കെ​​​​തി​​​​രേ​​​​യും റി​​​​ഗിം​​​​ഗി​​​​നെ​​​​തി​​​​രാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ വീ​​​​ഴ്ച വ​​​​രു​​​​ത്തു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കും.

Latest News

Corehub Up