Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AntiTerrorOperation

ദേ​ഹ​മാ​സ​ക​ലം വെ​ടി​യേ​റ്റ പാ​ടു​ക​ൾ; കാ​ഷ്മീ​രി​ൽ കാ​ണാ​താ​യ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ പ​ട്രോ​ളി​ങ്ങി​നി​ടെ കാ​ണാ​താ​യ ര​ണ്ട് സ്പെ​ഷ്യ​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. റീ​ഷി​പാ​ൽ (40), ബോ​ബി ച​ന്ദ് (54) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​രു​വ​രു​ടെ​യും ദേ​ഹ​മാ​സ​ക​ലം വെ​ടി​യേ​റ്റ നി​ല​യി​ലാ​ണ്. 

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഭീ​ക​ര​രാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന​യു​ടെ സം​യു​ക്ത തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. സൈ​ന്യം, പൊ​ലി​സ്, സി​ആ​ർ​പി​എ​ഫ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.​കി​ഷ്ത്വാ​റി​ലെ മ​ർ​വാ​ർ മേ​ഖ​ല​യി​ലു​ള്ള ദെ​ഹാ​ർ​ന വ​ന​മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ട്രോ​ളി​ങ്ങി​ന് പോ​യ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും. 

കി​യാ​ർ ദ​ച്ച​നി​ൽ​നി​ന്ന് ഇ​ന്ദ​ർ​വാ​ൻ മേ​ഖ​ല​യി​ലെ ബ​സ്നാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. ബ​സ്നാ​നി​ൽ വി​ന്യ​സി​ച്ചി​രു​ന്ന ക​ര​സേ​ന​യു​ടെ 17 രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ് വി​ഭാ​ഗ​ത്തി​ന് പ​ക​രം ചു​മ​ത​ല​യേ​ൽ​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 3.30ഓ​ടെ വ​ന​മേ​ഖ​ല​യി​ൽ വെ​ടി​യൊ​ച്ച കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ മ​ർ​വാ​ർ മേ​ഖ​ല​യി​ലെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് സേ​വ​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു. 

തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തോ​ടെ വൈ​കു​ന്നേ​രം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്ഒ​ജി സം​ഘം വ​ന​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു. തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് വ്യാ​ഴാ​ഴ്ച ദ​ച്ച​ൻ വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​യു​ധ​ങ്ങ​ളും കാ​ണാ​താ​യി​ട്ടു​ണ്ട്. 

Latest News

Corehub Up