Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Antiimmigration

ദ​​​​ക്ഷിണാഫ്രിക്കയിലെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം; ആശങ്കകളും വെല്ലുവിളികളും

ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഏ​​​​റ്റ​​​​വും സ​​​​മ്പ​​​​ന്ന​​​​ രാ​​​​ജ്യ​​​​മാ​​​​യ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​രു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി കു​​​​ടി​​​​യേ​​​​റ്റ​​​​വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. പ്ര​​​​ധാ​​​​ന​​​​മാ​​​​യും മ​​​​റ്റ് ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്ന് രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ എ​​​​ത്തി​​​​യ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​ക്ഷോ​​​​ഭം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ജൂ​​​​ൺ 30ന​​​​കം സ്വ​​​​മേ​​​​ധ​​​​യാ രാ​​​​ജ്യം വി​​​​ട​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് നി​​​​ര​​​​വ​​​​ധി പേ​​​​ർ മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യി.

രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ഏ​​​​ക​​​​ദേ​​​​ശം 25 ല​​​​ക്ഷം കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രി​​​​ൽ 53,000 പേ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്ക്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം എ​​​​ല്ലാ വ്യാ​​​​ഴാ​​​​ഴ്ച​​​​യും പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ചു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു. ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ നി​​​​യ​​​​മം കൈ​​യി​​ലെ​​​​ടു​​​​ത്ത് കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്താ​​​​നും ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന ഭ​​​​ര​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് വി​​​​ദേ​​​​ശി​​​​വി​​​​രു​​​​ദ്ധ (സെ​​​​നോ​​​​ഫോ​​​​ബി​​​​ക്) ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന് പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ ഇ​​​​ത്ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഗ​​​​ണ്യ​​​​മാ​​​​യൊ​​​​രു വി​​​​ഭാ​​​​ഗം ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ക്കാ​​​​രാ​​​​യി​​​​രു​​​​ന്നു. വി​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണെ​​​​ന്ന് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണ് ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​രെ​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും കൊ​​​​ല്ലു​​​​ക​​​​യും ചെ​​​​യ്ത​​​​ത്.

ഒ​​​​രു​​​​കാ​​​​ല​​​​ത്ത് പാ​​​​ൻ-​​​​ ആ​​​​ഫ്രി​​​​ക്ക​​​​നി​​​​സ​​​​ത്തി​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ വ​​​​ക്താ​​​​വാ​​​​യി​​​​രു​​​​ന്ന ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ഇ​​​​ന്ന് സ്വ​​​​ന്തം സ​​​​ഹ​​​​ ആ​​​​ഫ്രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​യ്ക്കെ​​​​തി​​​​രാ​​​​യ വി​​​​ദേ​​​​ശി​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ കേ​​​​ന്ദ്ര​​​​മാ​​​​യി മാ​​​​റി​​​​യെ​​​​ന്ന​​​​ത് വ​​​​ലി​​​​യ വൈ​​​​രു​​​​ധ്യ​​​​മാ​​​​ണ്.

►പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ൾ

ഈ ​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ വെ​​​​റും വി​​​​ദേ​​​​ശി​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​മാ​​​​യി മാ​​​​ത്രം കാ​​​​ണു​​​​ന്ന​​​​ത് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തെ ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം എ​​​​ല്ലാ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കും കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും ശ​​​​രി​​​​യ​​​​ല്ല. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നേ​​​​രി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. യു​​​​വ​​​​ജ​​​​ന തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, സാ​​​​മ്പ​​​​ത്തി​​​​കമാ​​​​ന്ദ്യം, ക​​​​ടു​​​​ത്ത അ​​​​സ​​​​മ​​​​ത്വം, ദാ​​​​രി​​​​ദ്ര്യം, വൈ​​​​ദ്യു​​​​തി ക്ഷാ​​​​മം, ഭ​​​​വ​​​​ന​​​​പ്ര​​​​ശ്നം, അ​​​​ഴി​​​​മ​​​​തി, ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ടു​​​​ത്ത അ​സം​തൃ​പ്തി സൃ​​​​ഷ്ടി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ തൊ​​​​ഴി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു, കു​​​​റ​​​​ഞ്ഞ വേ​​​​ത​​​​ന​​​​ത്തി​​​​ന് ജോ​​​​ലി ചെ​​​​യ്യു​​​​ന്നു, സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും അ​​​​ധി​​​​ക​​​​ഭാ​​​​രം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു, കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു എ​​​​ന്ന വി​​​​ശ്വാ​​​​സം ശ​​​​ക്തി​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ വി​​​​ക​​​​സി​​​​ത സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ സിം​​​​ബാ​​​​ബ്‌​​​​വെ, മൊ​​​​സാം​​​​ബി​​​​ക്, മ​​​​ലാ​​​​വി, ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ് കോം​​​​ഗോ, എ​​​​ത്യോ​​​​പ്യ, സൊ​​​​മാ​​​​ലി​​​​യ, നൈ​​​​ജീ​​​​രി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ ആ​​​​ക​​​​ർ​​​​ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി എ​​​​ത്തി​​​​യ​​​​വ​​​​രും രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ എ​​​​ത്തി​​​​യ​​​​വ​​​​രും ഇ​​​​തി​​​​ലു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ അ​​​​തി​​​​ർ​​​​ത്തി നി​​​​യ​​​​ന്ത്ര​​​​ണ​​​​വും കു​​​​ടി​​​​യേ​​​​റ്റ​​​​ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ന​​​​ട​​​​പ്പാ​​​​ക്ക​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന്യാ​​​​യ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല.

►നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ണം

ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രൊ​​​​റ്റ സം​​​​ഘ​​​​ട​​​​ന​​​​യ​​​​ല്ല. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ദു​​​​ദു​​​​ല (Operation Dudula), മാ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് മാ​​​​ർ​​​​ച്ച് (March and March), യു​​​​ണൈ​​​​റ്റ​​​​ഡ് സൗ​​​​ത്ത് ആ​​​​ഫ്രി​​​​ക്ക, പു​​​​ട്ട് സൗ​​​​ത്ത് ആ​​​​ഫ്രി​​​​ക്ക​​​​ൻ​​​​സ് ഫ​​​​സ്റ്റ് തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ അ​​​​യ​​​​ഞ്ഞ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​സ്ഥാ​​​​നം. അ​​​​തി​​​​ർ​​​​ത്തി സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക, രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ തി​​​​രി​​​​ച്ച​​​​യ​​​​യ്ക്കു​​​​ക, തൊ​​​​ഴി​​​​ൽ, പാ​​​​ർ​​​​പ്പി​​​​ടം, ആ​​​​രോ​​​​ഗ്യം എ​​​​ന്നി​​​​വ​​​​യി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ.

ഈ ​​​​ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​തും ഒ​​​​രു പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര രാ​​​​ഷ്‌​​ട്ര​​​​ത്തി​​​​ന്‍റെ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ലാ​​​​ണ്. എ​​​​ന്നാ​​​​ൽ, സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​വ​​​​ഹി​​​​ക്കേ​​​​ണ്ട ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് പ്ര​​​​ശ്നം ഗു​​​​രു​​​​ത​​​​ര​​​​മാ​​​​കു​​​​ന്ന​​​​ത്. തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക, ക​​​​ട​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക, വി​​​​ദേ​​​​ശി​​​​ക​​​​ളെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക തു​​​​ട​​​​ങ്ങി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ത്മാ​​​​വി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​ഠി​​​​ന​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നാ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന രൂ​​​​പംകൊ​​​​ണ്ട​​​​ത്. അ​​​​തി​​​​നാ​​​​ൽ കു​​​​ടി​​​​യേ​​​​റ്റ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​മ്പോ​​​​ഴും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

►വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും പ്രാ​​​​ദേ​​​​ശി​​​​ക പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളും

കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്ക് ഗ​​​​ണ്യ​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​രെ മാ​​​​ത്രം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ​​​​യും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും ഭ​​​​യ​​​​ത്തി​​​​ന്‍റെ​​യും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ​​യും ഇ​​​​ര​​​​ക​​​​ളാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​വ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു.

ഇ​​​​തി​​​​ന്‍റെ സ്വാ​​​​ധീ​​​​നം ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക്കു​​​​ള്ളി​​​​ൽ ഒ​​​​തു​​​​ങ്ങു​​​​ന്നി​​​​ല്ല. വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​കാ​​​​ല​​​​ത്ത് ആ​​​​ഫ്രി​​​​ക്ക​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് അ​​​​ഭ​​​​യ​​​​വും പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​വും ന​​​​ൽ​​​​കി​​​​യ നി​​​​ര​​​​വ​​​​ധി ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇ​​​​ന്ന് ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ ഈ ​​​​പ്ര​​​​ക്ഷോ​​​​ഭം പാ​​​​ൻ-​​​​ആ​​​​ഫ്രി​​​​ക്ക​​​​ൻ ഐ​​​​ക്യ​​​​ത്തി​​​​നും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​തൃ​​​​പ​​​​ങ്കി​​​​നും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

സാ​​​​മ്പ​​​​ത്തി​​​​കരം​​​​ഗ​​​​ത്തും പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ പ്ര​​​​ക​​​​ട​​​​മാ​​​​ണ്. കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന സ്പാ​​​​സ (Spaza) ക​​​​ട​​​​ക​​​​ൾ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യാ​​​​ൽ അ​​​​വ​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്ത് ഉ​​​​ട​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​മെ​​​​ന്നു​​​​റ​​​​പ്പി​​​​ല്ല. കൃ​​​​ഷി, നി​​​​ർ​​​​മാ​​​​ണം, ആ​​​​തി​​​​ഥേ​​​​യ സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ല, ഗാ​​​​ർ​​​​ഹി​​​​ക തൊ​​​​ഴി​​​​ൽ, ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രം എ​​​​ന്നി​​​​വ കു​​​​ടി​​​​യേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ഗ​​​​ണ്യ​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ തൊ​​​​ഴി​​​​ൽ പെ​​​​ട്ടെ​​​​ന്ന് ഇ​​​​ല്ലാ​​​​താ​​​​യാ​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി ക്ഷാ​​​​മ​​​​വും ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​യും സാ​​​​മ്പ​​​​ത്തി​​​​ക മ​​​​ന്ദ​​​​ഗ​​​​തി​​​​യും ഉ​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

►ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹത്തി​ന്‍റെ ആ​​​​ശ​​​​ങ്ക

പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന​​​​മാ​​​​യും രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ആ​​​​ഫ്രി​​​​ക്ക​​​​ൻ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ങ്കി​​​​ലും അ​​​​തി​​​​ന്‍റെ അ​​​​ന്ത​​​​രീ​​​​ക്ഷം ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു​​​​ണ്ട്. നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ, ഐ​​ടി വി​​​​ദ​​​​ഗ്ധ​​​​ർ, എ​​ൻ​​ജി​​​​നി​​യ​​​​ർ​​​​മാ​​​​ർ, ഗ​​​​വേ​​​​ഷ​​​​ക​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, 1860 മു​​​​ത​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​മാ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ർ ഇ​​​​ന്ന് ആ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ അ​​​​വി​​​​ഭാ​​​​ജ്യ​​​​ഘ​​​​ട​​​​ക​​​​മാ​​​​ണ്. മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി, യൂ​​​​സ​​​​ഫ് ദാ​​​​ദു, അ​​​​ഹ​​​​മ്മ​​​​ദ് ക​​​​ത്രാ​​​​ഡ, ഫാ​​​​ത്തി​​​​മ മീ​​​​ർ തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ദേ​​​​ശീ​​​​യ​​​​ച​​​​രി​​​​ത്ര​​​​ത്തി​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ ഇ​​​​ന്ന​​​​ത്തെ കു​​​​ടി​​​​യേ​​​​റ്റ​​​​ച​​​​ർ​​​​ച്ച​​​​യി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​ക്കാ​​​​രെ ‘വി​​​​ദേ​​​​ശി​​​​ക​​​​ൾ’ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ കാ​​​​ണു​​​​ന്ന​​​​ത് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യും തെ​​​​റ്റാ​​​​ണ്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും വി​​​​ദേ​​​​ശി​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശി​​​​ക​​​​ൾ​​​​ക്കും ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്കും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​ണ്.

►എഎ​​​​ൻ‍സി​​​​യു​​​​ടെ ക്ഷ​​​​യ​​​​വും തെരഞ്ഞെെ​​​​ടു​​​​പ്പ് രാ​​​​ഷ്‌​​ട്രീ​​​​യ​​​​വും

കു​​​​ടി​​​​യേ​​​​റ്റ​​​​വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​ശ്നം മാ​​​​ത്ര​​​​മ​​​​ല്ല, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ രാ​​​​ഷ്‌​​ട്രീ​​​​യ ഭൂ​​​​പ​​​​ട​​​​ത്തെ​​​​യും മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ന്ന ഘ​​​​ട​​​​ക​​​​മാ​​​​യി മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടോ​​​​ളം രാ​​​​ജ്യ​​​​ത്തെ ഭ​​​​രി​​​​ച്ച ആ​​​​ഫ്രി​​​​ക്ക​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് (എ​​എ​​ൻ​​സി) സ​​​​മീ​​​​പ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ, സാ​​​​മ്പ​​​​ത്തി​​​​ക മു​​​​ര​​​​ടി​​​​പ്പ്, വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി, തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ വീ​​​​ഴ്ച​​​​ക​​​​ൾ എ​​​​ന്നി​​​​വ കാ​​​​ര​​​​ണം ജ​​​​ന​​​​പി​​​​ന്തു​​​​ണ​​​​യി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ ഇ​​​​ടി​​​​വ് നേ​​​​രി​​​​ട്ടു. 2024ലെ ​​​​പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി പാ​​​​ർ​​​​ട്ടി​​​​ക്ക് ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യും സ​​​​ഖ്യ​​​​ഭ​​​​ര​​​​ണ​​​​ത്തെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്തു. 

Latest News

Corehub Up