നഗോയ: ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയുടെ അന്തിം പങ്കലിന് വെള്ളി. 53 കിലോ വനിത വ്യക്തിഗത ഇനത്തിലാണ് അന്തിം പങ്കൽ വെള്ളി നേടിയത്.
ഫൈനലിൽ ജപ്പാന്റെ മോയെ കിയോക്കെയോട് പരാജയപ്പെടുകായിരുന്നു അന്തിം. ഒന്നിനെതിരെ ഒമ്പത് പോയിന്റിനായിരുന്നു പരാജയം.
ഈ ഗെയിംസിലെ ഇന്ത്യയുടെ 27-ാം വെള്ളിയാണ് അന്തിമിലൂടെ ലഭിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 84 ആയി.