Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AntoAgustin

അ​ന​ധി​കൃ​ത മ​ദ്യ​ശേ​ഖ​രം: റി​പ്പോ​ര്‍​ട്ട​ര്‍ ക​മ്പ​നി മേ​ധാ​വി​ക്കെ​തി​രേ കേ​സ്

കൽപറ്റ: റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റു​​​മാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ അ​​​ന​​​ധി​​​കൃ​​​ത മ​​​ദ്യ​​​ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി. വി​​​ദേ​​​ശ നി​​​ര്‍​മി​​​ത​​​മ​​​ട​​​ക്കം 66.934 ലി​​​റ്റ​​​ര്‍ മ​​​ദ്യ​​​മാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

മെ​​​സി വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വ​​​യ​​​നാ​​​ട്ടി​​​ലെ വാ​​​ഴ​​​വ​​​റ്റ​​​യ്ക്ക​​​ടു​​​ത്ത് കാ​​​രാ​​​പ്പു​​​ഴ​​​യി​​​ല്‍ ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണു മ​​ദ്യം പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.

എ​​​സ്‌​​​ഐ​​​ടി വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച് കാ​​​രാ​​​പ്പു​​​ഴ​​​യി​​​ലെ​​​ത്തി​​​യ എ​​​ക്‌​​​സൈ​​​സ് സം​​​ഘ​​​ത്തി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 43 ലി​​​റ്റ​​​ര്‍ വി​​​ദേ​​​ശ നി​​​ര്‍​മി​​​ത മ​​​ദ്യം, 4.824 ലി​​​റ്റ​​​ര്‍ വി​​​ദേ​​​ശ​​നി​​​ര്‍​മി​​​ത വൈ​​​ന്‍, അ​​​ഞ്ച​​​ര​​​ ലി​​​റ്റ​​​ര്‍ കേ​​​ര​​​ള വൈ​​​ന്‍, 860 മി​​​ല്ലി ലി​​​റ്റ​​​ര്‍ മി​​​ലി​​​ട്ട​​​റി മ​​​ദ്യം, 12.750 ഗാ​​​ര്‍​ഹി​​​ക നി​​​ര്‍​മി​​​ത വൈ​​​ന്‍ എ​​​ന്നി​​​വ​​​യാ​​​ണു വീ​​​ട്ടി​​​ലു​​​ള്ള​​​തെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

കേ​​​ര​​​ള അ​​​ബ്കാ​​​രി നി​​​യ​​​മ​​​പ്ര​​​കാ​​​രം ലൈ​​​ന്‍​സോ പെ​​​ര്‍​മി​​​റ്റോ ഇ​​​ല്ല​​​തെ ഒ​​​രു വ്യ​​​ക്തി​​​ക്കു പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു ലി​​​റ്റ​​​ര്‍ ഇ​​​ന്ത്യ​​​ന്‍ നി​​​ര്‍​മി​​​ത വി​​​ദേ​​​ശമ​​​ദ്യം, മൂ​​​ന്ന​​​ര ലി​​​റ്റ​​​ര്‍ വീ​​​തം ബി​​​യ​​​ർ, വൈ​​​ന്‍, ര​​​ണ്ട​​​ര ലി​​​റ്റ​​​ര്‍ വി​​​ദേ​​​ശനി​​​ര്‍​മി​​​ത വി​​​ദേ​​​ശ മ​​​ദ്യം, ഒ​​​ന്ന​​​ര ലി​​​റ്റ​​​ര്‍ ക​​​ള്ള്, ഒ​​​രു ലി​​​റ്റ​​​ര്‍ കൊ​​​ക്കോ ബ്രാ​​​ന്‍​ഡി എ​​​ന്നി​​​വ​​​യിൽ ഏതെങ്കിലുമാണ് കൈ​​​വ​​​ശം വ​​​യ്ക്കാ​​​ന്‍ അ​​​വ​​​കാ​​​ശം.

അ​​​ന​​​ധി​​​കൃ​​​ത മ​​​ദ്യ​​​ശേ​​​ഖ​​​രം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത എ​​​ക്‌​​​സൈ​​​സ് സം​​​ഘം ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നെ​​​തി​​​രേ അ​​​ബ്കാ​​​രി നി​​​യ​​​മ​​​പ്ര​​​കാ​​​രം ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ള്‍ ചേ​​​ര്‍​ത്ത് കേ​​​സെ​​​ടു​​​ത്തു. കേ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​ക​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു വി​​​ശ​​​ദാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം തീ​​​രു​​​മാ​​​നി​​​ക്കും.

ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ ത​​​റ​​​വാ​​​ടാ​​​ണ് കാ​​​രാ​​​പ്പു​​​ഴ​​​യി​​​ലേ​​​ത്. സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രാ​​​യ റോ​​​ജി അ​​​ഗ​​​സ്റ്റി​​​ന്‍, ജോ​​​സു​​​കു​​​ട്ടി അ​​​ഗ​​​സ്റ്റി​​​ന്‍ എ​​​ന്നി​​​വ​​​രും ഈ ​​​വീ​​​ട്ടി​​​ലെ താ​​​മ​​​സ​​​ക്കാ​​​രാ​​​ണ്. എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​ള്ള അ​​​ഗ​​​സ്റ്റി​​​ന്‍ സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും പ​​​ല​​​പ്പോ​​​ഴും ആ​​​ഴ്ച​​​യി​​​ല്‍ ഒ​​​രി​​​ക്ക​​​ലാ​​ണു കാ​​​രാ​​​പ്പു​​​ഴ​​​യി​​​ലെ വീ​​​ട്ടി​​​ല്‍ എ​​​ത്തു​​​ന്ന​​​ത്.

എ​​​സ്‌​​​ഐ​​​ടി മേ​​​ധാ​​​വി എ​​​സി​​​പി സി.​​​കെ. ബി​​​ജോ​​​യ് ച​​​ന്ദ്ര​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം വ​​​യ​​​നാ​​​ട് ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി പി.​​​എ​​​ല്‍. ഷൈ​​​ജു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വ​​​സ​​​തി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന.

 

Latest News

Corehub Up