മൂന്നാര്‍: വീടിനു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്യാന്‍ വഴിയോരത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തള്ളിമാറ്റുന്നതിനിടെ ഉയരത്തില്‍നിന്നു താഴേയ്ക്കു വീണ് യുവാവ് മരിച്ചു. മൂന്നാര്‍ ജുമാമസ്ജിദിനു സമീപം ഒളാട്ടുപുറത്ത് ആന്റണി ജോര്‍ജ് (49) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി 12.30നായിരുന്നു അപകടം. വീടിനു മുന്നിൽ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഉന്തി നീക്കുന്നതിനിടെ ഉയരത്തില്‍നിന്നു താഴേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആന്റണിയെ ഒപ്പമുണ്ടായിരുന്ന മകനും സഹോദരനും കൂടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അടിമാലിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. സംസ്കാരം ഇന്ന് മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയില്‍.