Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anugraha And MCYM

Pathanamthitta

പ​ത്ത​നം​തി​ട്ട അ​നു​ഗ്ര​ഹ​യും എം​സി​വൈ​എ​മ്മും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി പ​ത്ത​നം​തി​ട്ട രൂ​പ​ത അ​നു​ഗ്ര സോ​ഷ്യ​ൽ സ​ർ‌​വീ​സ് സൊ​സൈ​റ്റി, എം​സി​വൈ​എം സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റ​ന്മു​ള, കി​ട​ങ്ങ​ന്നൂ​ർ, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ​സ​മി​തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ക​ദേ​ശം 2800ല​ധി​കം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി.

വൈ​എം​സി​എ സ​ഹാ​യം

തി​രു​വ​ല്ല : കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക്യാ​മ്പു​ക​ളി​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി വൈ​എം​സി​എം സ​ബ് റീ​ജി​യ​ൺ. വി​വി​ധ ക്യാ​മ്പു​ക​ളി​ൽ ന​ട​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര​ണം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു.

കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, റീ​ജ​ണ​ൽ യൂ​ത്ത് വ​ർ​ക്ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ, മു​ൻ സ​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ​മാ​രാ​യ വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട്, എം.​ബി. നൈ​നാ​ൻ, നി​ര​ണം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് എം. ​അ​ല​ക്സ്, കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ആ​ർ ഗോ​പ​കു​മാ​ർ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up