മുഖ്യമന്ത്രി വി.ഡി. സതീശൻ അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി, എംസിവൈഎം ദുരിതാശ്വാസ പ്രവർത്തനങ്ങളെ ശ്ലാഘിച്ചപ്പോൾ.
പത്തനംതിട്ട: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പത്തനംതിട്ട രൂപത അനുഗ്ര സോഷ്യൽ സർവീസ് സൊസൈറ്റി, എംസിവൈഎം സംയുക്തമായി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. കഴിഞ്ഞ നാല് ദിവസങ്ങളിലായി ആറന്മുള, കിടങ്ങന്നൂർ, റാന്നി എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തി. ജനപ്രതിനിധികളുടെയും പ്രാദേശിക ഭരണസമിതികളുടെയും സഹകരണത്തോടെ ഏകദേശം 2800ലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
ക്യാമ്പുകളിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകി.
വൈഎംസിഎ സഹായം
തിരുവല്ല : കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ക്യാമ്പുകളിൽ സഹായങ്ങൾ നൽകി വൈഎംസിഎം സബ് റീജിയൺ. വിവിധ ക്യാമ്പുകളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം നിരണം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ചെയർമാൻ ജോജി പി. തോമസ് നിർവഹിച്ചു.
കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ദേശീയ നിർവാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, മുൻ സബ് റീജൺ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, എം.ബി. നൈനാൻ, നിരണം വൈഎംസിഎ പ്രസിഡന്റ് വർഗീസ് എം. അലക്സ്, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, വൈസ് പ്രസിഡന്റ് എം. ആർ ഗോപകുമാർ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
Tags : Nattuvishesham Local News Anugraha and MCYM relief efforts