Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AparajithaSarangi

ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ ബി​ജെ​പി എം​പി​യു​ടെ മ​ക​ളു​ടെ പോ​സ്റ്റ്; പി​ന്നാ​ലെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യി

ഭു​വ​നേ​ശ്വ​ർ: നീ​റ്റ് വി​വാ​ദ​ങ്ങ​ൾ​ക്കും രാ​ജി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കും പി​ന്നാ​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കു​ള്ളി​ൽ അ​മ​ർ​ഷ​വും ഭി​ന്ന​ത​യും പ​ര​സ്യ​മാ​കു​ന്നു. മു​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി എം​പി​യു​ടെ മ​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ഭു​വ​നേ​ശ്വ​ർ ബി​ജെ​പി എം​പി അ​പ​രാ​ജി​ത സാ​രം​ഗി​യു​ടെ മ​ക​ളാ​ണ് ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

"എ​ന്‍റെ പോ​സ്റ്റ് നീ​ക്കം ചെ​യ്യി​ക്കാ​ൻ ആ​രും ക​ഷ്ട​പ്പെ​ടേ​ണ്ട​തി​ല്ല, ഞാ​ൻ ഇ​ത് ഡി​ലീ​റ്റ് ചെ​യ്യാ​ൻ പോ​കു​ന്നി​ല്ല" എ​ന്ന ക​ടു​ത്ത നി​ല​പാ​ടോ​ടെ​യാ​യി​രു​ന്നു ഇ​ൻ​സ്റ്റാ​ഗ്രാം കു​റി​പ്പ്. എ​ന്നാ​ൽ സം​ഭ​വം വ​ലി​യ രീ​തി​യി​ൽ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടു​ക​യും ച​ർ​ച്ച​യാ​വു​ക​യും ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഇ​വ​രു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ത​ന്നെ പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ക്കൗ​ണ്ട് സ്വ​യം ഡി​ലീ​റ്റ് ചെ​യ്ത​താ​ണോ അ​തോ പാ​ർ​ട്ടി​യു​ടെ​യോ മ​റ്റോ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് നി​ർ​ജീ​വ​മാ​ക്ക​പ്പെ​ട്ട​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളും ഉ​യ​ർ​ത്തി വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ​വും രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഭ​ര​ണ​ക​ക്ഷി എം​പി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് ത​ന്നെ മു​ൻ മ​ന്ത്രി​ക്കെ​തി​രെ ഇ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം ഉ​ണ്ടാ​യ​ത്. ഇ​ത് ബി​ജെ​പി നേ​തൃ​ത്വ​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. 

Latest News

Corehub Up