Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aparna Balamurali

ഉ​ണ്ണി മു​കു​ന്ദ​ൻ - അ​പ​ർ​ണ ബാ​ല​മു​ര​ളി ചി​ത്രം മി​ണ്ടി​യും പ​റ​ഞ്ഞും ഒ​ടി​ടി​യി​ൽ

ഉ​ണ്ണി മു​കു​ന്ദ​നും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യ മ​ല​യാ​ള ച​ല​ച്ചി​ത്രം മി​ണ്ടി​യും പ​റ​ഞ്ഞും സ​ൺ നെ​ക്സ്റ്റ് ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ ഫെ​ബ്രു​വ​രി ആ​റു മു​ത​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചു.

വൈ​കാ​രി​ക​മാ​യ സ​ത്യ​സ​ന്ധ​ത​യ്ക്കും പ​ക്വ​ത​യ്ക്കും ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ അം​ഗീ​കാ​രം നേ​ടി​യ ഒ​രു ഇ​മോ​ഷ​ണ​ൽ ഡ്രാ​മ​യാ​യി​രു​ന്നു മി​ണ്ടി​യും പ​റ​ഞ്ഞും. അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി​യും ഉ​ണ്ണി മു​കു​ന്ദ​നും ആ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യു​എ​ഇ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​ന​ലും, കേ​ര​ള​ത്തി​ൽ താ​മ​സി​ക്കു​ന്ന ലീ​ന​യും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ക​ഥ​യു​ടെ അ​ടി​സ്ഥാ​നം. ദൂ​രം കാ​ര​ണം പി​രി​ഞ്ഞ് ജീ​വി​ക്കേ​ണ്ടി വ​രു​ന്നു​ണ്ടെ​ങ്കി​ലും വി​കാ​ര​പ​ര​മാ​യി ഒ​രേ മ​ന​സി​ൽ സ​ഞ്ച​രി​ക്കു​ന്ന ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള അ​ടു​പ്പ​വും, ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള അ​വ​രു​ടെ വി​ട്ടു​വീ​ഴ്ച​ക​ളും, ദൈ​നം​ദി​ന നി​മി​ഷ​ങ്ങ​ളും മ​ല​യാ​ളി​ക​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ൽ വ​ള​രെ ശ​ക്ത​മാ​യ വി​കാ​ര നി​മി​ഷ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ട് ര​ണ്ടു കോ​ണു​ക​ളി​ലാ​യി പി​രി​ഞ്ഞു താ​മ​സി​ക്കേ​ണ്ടി വ​ന്ന ആ​ളു​ക​ൾ​ക്ക് പെ​ട്ടെ​ന്ന് ക​ണ​ക്ട് ആ​കു​ന്ന നി​ര​വ​ധി നി​മി​ഷ​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്.

ലൂ​ക്കാ, മാ​രി​വി​ല്ലി​ൻ ഗോ​പു​ര​ങ്ങ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സു​പ​രി​ചി​ത​നാ​യ സം​വി​ധാ​യ​ക​ൻ അ​രു​ൺ ബോ​സ് ത​ൻ​റെ ട്രേ​ഡ് മാ​ർ​ക്ക് ആ​യ ക​ഥ പ​റ​ച്ചി​ൽ രീ​തി​യി​ൽ ഇ​മോ​ഷ​ണ​ൽ ഡീ​റ്റൈ​ലി​ങ്ങി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ത്തും പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് സാ​ധ്യ​ത ന​ൽ​കി​യും ആ​ണ് ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up