കൊച്ചി: നടി ആക്രമണ കേസിലെ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി വിശദവാദത്തിനായി മാറ്റി. ശിക്ഷാവിധിക്കെതിരേ പ്രതികളും, ശിക്ഷ ഉയർത്തുകയും വെറുതെ വിട്ടവരെ ശിക്ഷിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നല്കിയ ഹർജികളാണ് വാദത്തിനായി മാറ്റിയത്.
എട്ടാം പ്രതിയായ നടന് ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയും തെളിവുകള്‍ പരിഗണിച്ച് ശിക്ഷിക്കുകയും വേണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം.
ദിലീപ് അടക്കമുള്ള നാലു പ്രതികളെ വെറുതെ വിട്ടത് നിയമവിരുദ്ധമാണെന്നും തെളിവിനെതിരാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പള്‍സര്‍ സുനി അടക്കമുള്ള ആദ്യ ആറു പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷയാണ് 2025 ഡിസംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.
ഇവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ ഉന്നയിക്കുന്നു. 20 വര്‍ഷം തടവുശിക്ഷ ചോദ്യം ചെയ്താണ് പള്‍സര്‍ സുനി അടക്കമുള്ളവരുടെ അപ്പീല്‍.