Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AppropriatePolicy

വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി;അനുയോജ്യമായ നയം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യി​​​ലെ വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ര്‍മാ​​​ര്‍ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി​​ന​​​യം സ​​​ര്‍ക്കാ​​​ര്‍ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. തീ​​​വ്ര​​​മാ​​​യ ആ​​​ര്‍ത്ത​​​വ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ആ​​​രോ​​​ഗ്യ​​​ത്തെ​​​യും ജോ​​​ലി​​​യെ​​​യു​​​മൊ​​​ക്കെ ബാ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​വ​​​ധി അ​​​വ​​​ര്‍ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് വി​​​ജു ഏ​​​ബ്ര​​​ഹാം വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന കെ​​​എ​​​സ്ആ​​​ര്‍ടി​​​സി വ​​​നി​​​ത ക​​​ണ്ട​​​ക്ട​​​ര്‍മാ​​​രു​​​ടെ നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ള​​​ത്തോ​​​ടെ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ല്‍കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യെ കൂ​​​ടി കേ​​​ട്ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണ് നി​​​ര്‍ദേ​​​ശം. നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​യി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ചി​​​ല വ​​​നി​​​ത ക​​​ണ്ട​​​ക്ട​​​ര്‍മാ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ക​​​ര്‍ണാ​​​ട​​​ക​​​യി​​​ല്‍ മാ​​​സ​​​ത്തി​​​ല്‍ ഒ​​​രു ദി​​​വ​​​സം വ​​​നി​​​താ ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്ക് ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല വി​​​ദ്യാ​​​ര്‍ഥി​​​നി​​​ക​​​ള്‍ക്കും അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യി​​​ലെ മൂ​​വാ​​യി​​ര​​ത്തോ​​​ളം വ​​​നി​​​ത ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്കും അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​വ​​​ശ്യം.

ഏ​​​റെ​​​നേ​​​രം നി​​​ല്‍ക്കു​​​ക​​​യും ന​​​ട​​​ക്കു​​​ക​​​യും ചെയ്യേണ്ട ജോ​​​ലി​​​യാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടേ​​​തെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വൃ​​​ത്തി​​​യു​​​ള്ള വി​​​ശ്ര​​​മ സൗ​​​ക​​​ര്യ​​​മ​​​ട​​​ക്കം പ​​​രി​​​മി​​​ത​​​വു​​​മാ​​​ണ്. അ​​​തി​​​നാ​​​ല്‍ ന​​​ട​​​പ​​​ടി വേ​​​ണ്ട​​​തു​​​ണ്ട്.

സ്ത്രീ ​​​ജീ​​​വ​​​ന​​​ക്കാ​​​രി​​​ല്‍ ആ​​​ര്‍ത്ത​​​വം ചെ​​​ലു​​​ത്തു​​​ന്ന ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ ആ​​​ഘാ​​​ത​​​ങ്ങ​​​ളെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന പു​​​രോ​​​ഗ​​​മ​​​ന​​​പ​​​ര​​​മാ​​​യ ക്ഷേ​​​മ ന​​​ട​​​പ​​​ടി​​​യാ​​​ണ് ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി. സ്ത്രീ​​​ക​​​ളു​​​ടെ അ​​​ന്ത​​​സ് സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും നീ​​​തി​​​യു​​​ക്ത​​​വും മാ​​​നു​​​ഷി​​​ക​​​വു​​​മാ​​​യ തൊ​​​ഴി​​​ല്‍ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും പി​​​ന്തു​​​ണ​​​യേ​​​കു​​​ന്ന ഇ​​​ന്ത്യ​​​ന്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കു​​​ന്ന​​​താ​​​ണ് ഈ ​​​അ​​​വ​​​ധി​​​യെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Latest News

Corehub Up