Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approved Helmets

Alappuzha

അംഗീകൃത ഹെ​ൽ​മ​റ്റു​ക​ൾ കൈ​മാ​റ​ണ​മെ​ന്ന്

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ പു​തി​യ ഇ​രു​ച​ക്ര​വാ​ഹ​നം വാ​ങ്ങു​മ്പോ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​ൻ നി​യ​മ​പ്ര​കാ​രം അ​ർ​ഹ​ത​യു​ള്ള ഹെ​ൽ​മ​റ്റു​ക​ൾ ഉ​പ​യോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ടാ​തെത​ന്നെ വ്യാ​പാ​രി​ക​ൾ കൈ​മാ​റ​ണ​മെ​ന്ന് വീ​ലേ​ഴ്‌​സ് കേ​ര​ള ആ​വ​ശ്യ​പ്പെ​ട്ടു.

നി​ർ​മാ​താ​ക്ക​ൾ അ​ല്ലെ​ങ്കി​ൽ ഡീ​ല​ർ​മാ​ർ ര​ണ്ട് ഐ​എ​സ്ഐ സ്റ്റാ​ൻ​ഡേ​ർ​ഡ് ഹെ​ൽ​മ​റ്റു​ക​ൾ, വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ൾ​ക്കും പു​റ​കി​ലി​രി​ക്കു​ന്ന യാ​ത്രി​ക​നും ഉ​ൾ​പ്പെ​ടെ, സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മം. സെ​ൻ​ട്ര​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് റൂ​ൾ​സ് വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ഇ​രു​ച​ക്ര​വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ വാ​ഹ​നം വി​ൽ​ക്കു​മ്പോ​ൾ ത​ന്നെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ള്ള ഹെ​ൽ​മെ​റ്റു​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ട്.

കേ​ര​ള​ത്തി​ൽ പു​തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ നി​ർ​മാ​താ​ക്ക​ൾ സൗ​ജ​ന്യ ഹെ​ൽ​മെ​റ്റ് ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേശം സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ റോ​ഡി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീംകോ​ട​തി​യു​ടെ റോ​ഡ് സു​ര​ക്ഷാ സ​മി​തി​യു​ടെ​യും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെയും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വാ​ഹ​നം ഡെ​ലി​വ​റി എ​ടു​ക്കു​മ്പോ​ൾ ഐ​എ​സ്ഐ മു​ദ്ര​യു​ള്ള ര​ണ്ട് ഹെ​ൽ​മെ​റ്റു​ക​ൾ ഡീ​ല​ർ​മാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ൽ, മി​ക്ക​യി​ട​ത്തും ഇ​തു ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് വീ​ലേ​ഴ്‌​സ് കേ​ര​ള ക​ൺ​വീ​ന​ർ ജോ​സ​ഫ് ആ​ന്‍റണി പ​റ​ഞ്ഞു.

Latest News

Corehub Up