റോം: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി ) റോം പ്രവിശ്യയുടെ ആഭിമുഖ്യത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനും റോമില്‍ സ്വീകരണം നല്കി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് (മീഡിയ ഫോറം) ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, സാന്റാ മോണിക്ക ഡയറക്ടര്‍ ഡെന്നി തോമസ്, രാഷ്ട്രദീപിക ലിമിറ്റഡ് വൈസ് ചെയര്മാന് ഡേവിസ് എടക്കുളത്തൂര്‍, ബെന്നി പുളിക്കേക്കര എന്നിവര്‍ ആദരവിന്റെ ഭാഗമായി.
പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ബന്ധങ്ങള്‍ ആഗോളതലത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം സംഗമങ്ങള്‍ സഹായകരമാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അംബാസഡര്‍ ജോണി കുരുവിളയുടെ മേല്‍നോട്ടത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ റോം പ്രൊവിന്‍സിന്റെ ചെയര്മാന് ജെജി മാന്നാര്‍, പ്രസിഡന്റ് ജോബി ആണ്ടുകുന്നേല്‍, ജനറല്‍ സെക്രട്ടറി ഷിജി ജോസഫ്, ട്രഷറര്‍ ഫിലിപ്പ് കുര്യാക്കോസ്, വൈസ് ചെയര്മാന് ജോമോന്, ബിനു പനച്ചവിള, ടോണി തുമ്പുകല്‍, ബെന്നി ജോസഫ്, ജിമ്മി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
എബിന് പരിക്കാപ്പള്ളി, ബെന്നി വെട്ടിയാടാന്‍, അനിതാ പുല്ലയില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.