ദുബായി: അറബ് റീഡിംഗ് ചലഞ്ചിന്റെ പത്താം പതിപ്പിൽ ഈജിപ്ത് സ്വദേശിയായ മയാർ മുഹമ്മദ് റജബ് ഉസ്മാൻ വിജയിയായി. ദുബായി വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്.
പലസ്തീന്റെ ഗസൽ തൈം രണ്ടാം സ്ഥാനവും സൗദിയുടെ റയാൻ അൽ സക്രി മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഒന്നാംസ്ഥാനം നേടിയ മയാറിന് അഞ്ച്ലക്ഷം ദിർഹമാണ് സമ്മാനത്തുകയായി ലഭിച്ചത്.
ദുബായി: അറബ് റീഡിംഗ് ചലഞ്ചിന്റെ പത്താം പതിപ്പിൽ ഈജിപ്ത് സ്വദേശിയായ മയാർ മുഹമ്മദ് റജബ് ഉസ്മാൻ വിജയിയായി. ദുബായി വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്.
പലസ്തീന്റെ ഗസൽ തൈം രണ്ടാം സ്ഥാനവും സൗദി അറേബ്യയുടെ റയാൻ അൽ സക്രി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാംസ്ഥാനം നേടിയ മയാറിന് അഞ്ചുലക്ഷം ദിർഹമാണ് സമ്മാനത്തുകയായി ലഭിച്ചത്.
രണ്ടാംസ്ഥാനം നേടിയ ഗസൽ തൈമിന് ഒരു ലക്ഷം ദിർഹവും മൂന്നാംസ്ഥാനം നേടിയ റയാൻ അൽ സക്രിക്ക് 70,000 ദിർഹവും സമ്മാനമായി ലഭിച്ചു. 60 രാജ്യങ്ങളിൽ നിന്നായി 4,02,86,428 വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
വിദ്യാർഥികളിൽ വായനാശീലം വളർത്താനും അറബിക് ഭാഷാ നൈപുണ്യം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശാനുസരണമാണ് പദ്ധതി 2015-ൽ ആരംഭിച്ചത്.