International
ഇസ്ലാമാബാദ്: അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാന്‍ അമേരിക്കയെ പാക്കിസ്ഥാൻ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. പാക് സൈനിക മേധാവി അസിം മുനീറിന്റെ ഉപദേഷ്ടാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് അമേരിക്കന്‍ അധികൃതരെ സമീപിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തുറമുഖം നിര്‍മിക്കാനും നടത്തിപ്പിനുമുള്ള അവകാശവും അമേരിക്കയ്ക്ക് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന. പാക്കിസ്ഥാനിലെ നിര്‍ണായക ധാതുക്കളുള്ള പസ്നി പട്ടണത്തിലേക്ക് അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കൂടി പ്രവേശനം നല്‍കുന്നതാണ് പദ്ധതി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ ജില്ലയിലുള്ള ഒരു തുറമുഖ നഗരം കൂടിയാണ് പസ്നി.
യുഎസ് സൈനികതാവളം സംബന്ധിച്ച് ആവശ്യങ്ങള്‍ക്ക് തുറമുഖം ഉപയോഗിച്ചേക്കില്ല. ധാതുക്കള്‍ നിറഞ്ഞ പടിഞ്ഞാറന്‍ പ്രവിശ്യയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഒരു റെയില്‍ ഗതാഗതത്തിന് സാമ്പത്തിക സഹായം തേടുന്നത് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ വൈറ്റ്ഹൗസില്‍ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമായും സൈനികമേധാവി അസിം മുനീറുമായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയാണ് പുതിയ നീക്കം.
District News
തിരുവനന്തപുരം: ‘ശക്തി' അറബിക്കടലിൽ. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി’ അറബികടലിൽ പ്രവേശിച്ചു. ഇടിമിന്നലോടുകൂടെയുള്ള മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അടുത്ത മൂന്ന് ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം അഞ്ചുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
വരും മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ അടുത്ത ദിവസങ്ങളിൽ പ്രത്യേക മഴ മുന്നറിയിപ്പായ റെഡ് അലർട്ട്, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട് എന്നിവ നിലവിൽ ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല.
Kerala
കൊച്ചി: അപകടത്തില്‍പ്പെട്ട കപ്പലുകള്‍ കടലിന്റെ ആവാസവ്യവസ്ഥയ്ക്കടക്കം ഭീഷണിയാണെന്നു വ്യക്തമാക്കി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. എംഎസ്സി എല്‍സ 3 കപ്പലില്‍നിന്ന് ഓയില്‍ പടരാനുള്ള സാധ്യത നിലവിലുണ്ട്. അഴീക്കൽ തുറമുഖത്തിനു സമീപം അഗ്നിക്കിരയായ വാന്‍ ഹായ് 503 കപ്പലില്‍ അപകടകാരികളായ 143 കണ്ടെയ്നറുകളുണ്ട്.
എല്‍സ 3 കപ്പലില്‍ 450 മെട്രിക് ടണ്‍ ബങ്കര്‍ ഓയിലും 367 ടണ്‍ സള്‍ഫര്‍ ഫ്യൂവല്‍ ഓയിലും 64 ടണ്‍ ഡീസലുമുണ്ട്. അഗ്നിക്കു കാരണമാകുന്ന അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും പ്ലാസ്റ്റിക് നര്‍ഡില്‍സ് അടങ്ങുന്ന 70 കണ്ടെയ്നറുകളും ഭീഷണിയാണ്. 13 കണ്ടെയ്നറുകളില്‍ പരിസ്ഥിതിക്കു ഭീഷണിയായ അപകടകരമായ വസ്തുക്കളുണ്ട്.
ദിനംപ്രതി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നുണ്ട്. തീരത്ത് അടിയുന്ന നര്‍ഡില്‍സ് നീക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയടക്കം സഹായത്തോടെ 700 പേരെ നിയോഗിച്ചു. കപ്പലില്‍നിന്നു സാധനങ്ങള്‍ മാറ്റാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തീരം വൃത്തിയാക്കുന്ന ജോലികള്‍ക്കു മറൈന്‍ എമര്‍ജൻസി റസ്പോണ്‍സ് സര്‍വീസസാണ് മേല്‍നോട്ടം വഹിക്കുന്നത്. കഴിഞ്ഞ 16 വരെ 60 കണ്ടെയ്നറുകള്‍ കണ്ടെടുത്ത് തുറമുഖത്തേക്കു നീക്കി. തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളില്ല. അപകടകാരികളായ 143 കണ്ടെയ്നറുകള്ക്കുപുറമെ 2000 ടണ്‍ ഹെവി ഫ്യൂവല്‍ ഓയിലും 240 ടണ്‍ ഡീസല്‍ ഓയിലും വാന്‍ ഹായ് 503 കപ്പലിനു തീപിടിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ 12ഓടെ 40 ശതമാനം തീ കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. കപ്പല്‍ ഒഴുകി നീങ്ങുന്നത് തടയാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്‍സ 3 കപ്പല്‍ അപകടത്തെത്തുടര്‍ന്ന് 77.08 കോടി രൂപയുടെ ഇടക്കാല ക്ലെയിം ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് അടുത്ത ദിവസം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു സഹായം നല്‍കാനായി 54.93 കോടി രൂപ ഉപയോഗിക്കും. 22.15 കോടി സര്‍ക്കാരിനു ചെലവായ തുകയായാണു കണക്കാക്കുക. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനടക്കമുള്ളവര് നല്കിയ ഹർജിയില്‍ കേന്ദ്രസര്‍ക്കാരിനു കീഴിലെ മര്‍ക്കന്റൈൽ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഷിപ്പ് സര്‍വേയര്‍ കം ഡിഡിജി ശീതേഷ് രഞ്ജനാണു സത്യവാങ്മൂലം നല്‍കിയത്.