അറക്കുളം: ഹൈറേഞ്ചിലേക്കുള്ള പ്രവേശന കവാടത്തിനു സമീപമുള്ള കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്കും റോഡും ശുചീകരിച്ച് അറക്കുളത്ത് മെഗാക്ലീനിംഗ്.
പാര്‍ക്കിലെ കാടുംപടലവും വെട്ടിമാറ്റിയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തും നടത്തിയ ശുചീകരണ പ്രവര്‍ത്തനം ജനപങ്കാളിത്തത്തിലൂടെയും ശ്രദ്ധേയമായി.
സെന്റ് ജോസഫ് കോളജിനു മുന്നില്‍ കൂട്ടിയിട്ടിരുന്ന ഇലക്ട്രിക് പോസ്റ്റുകളും, തടികളും, മണ്‍കൂനകളും ഉള്‍പ്പെടെ നീക്കം ചെയ്തു. കോളജിലെ എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരും തൊഴിലുറപ്പ്, ഹരിതകര്‍മ സേന, കുടുംബശ്രീ, ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും ജനപ്രതിനിധികളും ശുചീകരണത്തില്‍ പങ്കാളികളായി.
ശുചീകരണത്തിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. സെന്റ് ജോസഫ് കോളജ് മാനേജര്‍ ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സജി. പി. ജോസ്, ബ്ലോക്കംഗം സ്റ്റീഫന്‍ ജോര്‍ജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജി കുന്നത്ത്, സെന്റ് ജോസഫ് അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ്, ഡയറക്ടര്‍ ഫാ. ബോബിന് കുമരെട്ട് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്തംഗങ്ങളായ കെ.കെ. ആശമോള്‍, ലിസി, എന്‍.കെ. അനില്‍കുമാര്‍, റോജി ഫ്രാന്‍സിസ്, കെ. എസ്. വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.ആര്. ഗ്രേഷ്മയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്ലൗസും, ഫസ്റ്റ് എയ്ഡും നല്‍കിയും, തൊഴിലുറപ്പ് അസി. എന്‍ജിനിയര്‍ ആദര്‍ശിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരും കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി രാജുവിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരും മെഗാശുചീകരണത്തിന്റെ ഭാഗമായി.