x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​പ്പ് ഫു​ട്‌​ബോ​ള്‍ സൂ​പ്പ​ര്‍ ലീ​ഗിൽ അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ന്‍റെ തേ​രോ​ട്ടം


Published: January 11, 2026 04:42 AM IST | Updated: January 11, 2026 04:42 AM IST

പാ​ലാ: രൂ​പ​ത കോ​ര്‍​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി​യും സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പാ​ലാ​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സീ​പ്പ് ഫു​ട്‌​ബോ​ള്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ആ​റാം ദി​നം , ആ​തി​ഥേ​യ​രാ​യ അ​റ​ക്കുളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് കാ​ഞ്ഞി​ര​ത്താ​നം സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​നെ തോ​ല്പി​ച്ചു.

അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ആ​ധി​കാ​രി​ക​മാ​യ വി​ജ​യ​ത്തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചു​യ​ര്‍​ന്നു. മ​ത്സ​ര​ത്തി​ല്‍ ഹാ​ട്രി​ക്ക് ഉ​ള്‍​പ്പെ​ടെ നാ​ല് ഗോ​ളു​ക​ള്‍ നേ​ടി ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച അ​റ​ക്കു​ളം ടീ​മി​ലെ താ​ര​മാ​യ ആ​ദി​ത്യ​ന്‍ അ​ര്‍​ജു​ന്‍ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി.

നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​ര്‍ ക​ട​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ളി​നെ​യും ഉ​ച്ച​യ്ക്ക് ശേ​ഷം കൂ​ട്ടി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​ര്‍ കാ​ഞ്ഞി​ര​ത്ത​നം സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​നെ​യും നേ​രി​ടും.

Tags : nattu vishesham Arakkulam St. Mary's School'

Recent News

Corehub Up