Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aralam Farm

Kannur

ആ​റ​ളം ഫാ​മി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി സീ​സ​ൺ-​മൂ​ന്ന്

ഇ​രി​ട്ടി: പ​ച്ച​പ്പി​നു ന​ടു​വി​ൽ മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ളാ​ൽ സ​ന്പ​ന്ന​മാ​യി ആ​റ​ളം ഫാ​മി​ലെ ചെ​ണ്ടു​മ​ല്ലി പൂ​പ്പാ​ടം സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​രു​ന്നു. ദേ​ശീ​യ ശ​ല​ഭ ഉ​ദ്യാ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള ആ​റ​ളം ഫാ​മി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വ​മാ​ണ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ണ്ടു​മ​ല്ലി പൂ​ത്തു​ല​യു​ന്ന​ത്.
ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കാ​ലാ​വ​സ്ഥ ച​തി​ച്ച​ത് പ്ര​തീ​ക്ഷ​ക​ളെ ക​രി​ച്ചു ക​ള​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്ത് ഫാം ​അ​ധി​കൃ​ത​ർ മൂ​ന്നാം സീ​സ​ണി​നാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ന​ഷ്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ല​വ് കു​റ​ച്ച് മൂ​ന്ന് ഏ​ക്ക​റി​ൽ മാ​ത്ര​മാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. ഇ​വ മി​ക​ച്ച വി​ള​വാ​ണ് ന​ൽ​കി​യ​ത്.

20,000 തൈ​ക​ൾ, 60 ദി​വ​സ​ത്തി​ൽ വി​ള​വെ​ടു​പ്പ്

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​റ​ളം ഫാം. ​ക​ഴി​ഞ്ഞ സീ​സ​ണി​ൽ ചെ​ണ്ടു​മ​ല്ലി, വാ​ടാ​മ​ല്ലി, ജ​മ​ന്തി തു​ട​ങ്ങി​യ പൂ​ക്ക​ളാ​യി​രു​ന്നു കൃ​ഷി ചെ​യ്ത​തെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ​യി​ൽ മു​ട​ക്കു​മു​ത​ൽ പോ​ലും തി​രി​ച്ചു​പി​ടി​ക്കാ​നാ​കാ​ത്ത വ​ലി​യ ന​ഷ്ട​മാ​ണ് ഫാം ​നേ​രി​ട്ട​ത്. ഇ​ത്ത​വ​ണ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ല്ല​യി​നം വി​ത്തു​ക​ൾ ശേ​ഖ​രി​ച്ച് ഫാം ​ന​ഴ്സ​റി​യി​ൽ ത​ന്നെ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. ഇ​തോ​ടെ തൈ​ക​ൾ​ക്കാ​യു​ള്ള ചെ​ല​വ് മു​ൻ വ​ർ​ഷ​ത്തേ​തി​ന്‍റെ നാ​ലി​ലൊ​ന്നാ​യി കു​റ​യ്ക്കാ​നാ​യി.

ജൂ​ൺ പ​കു​തി​യോ​ടെ ആ​രം​ഭി​ച്ച കൃ​ഷി​യി​ൽ 20,000ത്തോ​ളം തൈ​ക​ളാ​ണ് ന​ട്ട​ത്. സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ൽ മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള്ള ചെ​ടി​ക​ൾ കൃ​ത്യ​മാ​യ അ​ക​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​റ​ളം ഫാ​മി​ലെ ബ്ലോ​ക്ക് എ​ട്ടി​ലെ അ​ണു​ങ്ങോ​ട് സു​ര​ക്ഷി​ത മേ​ഖ​ല​യി​ൽ സോ​ളാ​ർ വേ​ലി​ക്കു​ള്ളി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​യും കൃ​ഷി. ചെ​ടി​ക​ളെ ബാ​ധി​ക്കു​ന്ന ചീ​യ​ൽ രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കി​യ​തോ​ടെ ചെ​ടി​ക​ൾ ര​ണ്ടു മാ​സം കൊ​ണ്ട് ത​ന്നെ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ പൂ​ക്ക​ൾ വി​ൽ​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

വെ​ല്ലു​വി​ളി കാ​ലാ​വ​സ്ഥ​യും മൃ​ഗ​ങ്ങ​ളും

കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന മാ​റ്റ​ത്തി​നൊ​പ്പം വ​ന്യ​മൃ​ഗ​ശ​ല്യ​വു​മാ​ണ് പൂ​കൃ​ഷി​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു പൂ​പ്പാ​ട​മാ​യ​തി​നാ​ൽ ത​ന്നെ ഏ​തു സ​മ​യ​ത്തും വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ട​ന്നു വ​ന്നേ​ക്കും. ആ​ന, കാ​ട്ടു​പ​ന്നി, മ​ലാ​ൻ, കു​ര​ങ്ങ് എ​ന്നി​വ​യി​ൽ നി​ന്ന് ക​ണ്ണി​ലെ​ണ്ണ​യൊ​ഴി​ച്ച് കാ​വ​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ പൂ​പ്പാ​ട​ത്തെ സം​ര​ക്ഷി​ച്ചു വ​രു​ന്ന​ത്. നൂ​റ് ഏ​ക്ക​റി​ലാ​യി സോ​ളാ​ർ വേ​ലി​യു​ടെ സു​ര​ക്ഷി​ത​ത്വ​മു​ണ്ടെ​ങ്കി​ലും കാ​ട്ടാ​ന​ക​ൾ എ​തു സ​മ​യ​ത്തും വേ​ലി ത​ക​ർ​ത്തേ​ക്കാ​മെ​ന്ന​തി​നാ​ൽ കാ​വ​ലു​ൾ​പ്പ​ടെ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച് പൂ​ന്തോ​ട്ടം

ഓ​ണം മു​ന്നി​ൽ​ക്ക​ണ്ട് ഒ​രു​ക്കി​യ പൂ​ന്തോ​ട്ടം സ​ന്ദ​ർ​ശി​ക്കാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പ​വും സം​ഘ​ങ്ങ​ളാ​യും എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് ഏ​റെ​യാ​ണ്. ഓ​ടം​തോ​ട്–​വ​ള​യം​ചാ​ൽ പ്ര​ധാ​ന റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള പൂ​ന്തോ​ട്ട​ത്തി​ൽ പൂ​ക്ക​ൾ പൂ​ർ​ണ​മാ​യി വി​രി​യു​ന്ന​തോ​ടെ സ​ന്ദ​ർ​ശ​ക​രു​ടെ വ​ര​വ് ഇ​നി​യും കൂ​ടും.

പൂ​ക്ക​ൾ നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​നാ​യി എ​ത്തു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​ന​വും പൂ​ക്ക​ളു​ടെ വി​ൽ​പ​ന​യും ഫാ​മി​ന് അ​ധി​ക വ​രു​മാ​ന​മാ​കും.​പൂ​ക്ക​ൾ കി​ലോ​യ്ക്ക് 150 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

സീ​സ​ൺ മൂ​ന്നി​ന്‍റെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​ർ​ജ് ആ​ലാം​പ​ള്ളി, ഫാം ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ജീ​ഷ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഡോ. ​കെ.​പി. നി​തീ​ഷ് കു​മാ​ർ, മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ അ​നു​പ​മ ച​ന്ദ്ര​ൻ, ഫാം ​സൂ​പ്ര​ണ്ട് എം.​എ​സ്. പ്ര​ണ​വ്, ഐ. ​ആ​യി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

യുവാവിനെ പിടികൂടിയ കാട്ടാന കല്ലിൽ അടിച്ചു കൊലപ്പെടുത്തി; ആറളത്ത് മരണം പതിനഞ്ചായി

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൊലിഞ്ഞത് 15 ജീവനുകൾ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യുടെ ഏറ്റവുമൊടുവിലെ ഇരയാകുകയാണ് അനീഷ്.

ഇന്നു പുലർച്ചെ നാലോടെയാണ് ബ്ലോ​ക്ക് 10 ലെ താമസക്കാരനായ അനീഷിനെ (44) കാ​ട്ടാ​ന തു​ന്പി​ക്കൈ​യി​ൽ ചു​റ്റി​യെ​ടു​ത്ത് അ​ടി​ച്ചു കൊ​ലപ്പെടുത്തിയത്. പ്രാ​ഥ​മി​ക ആ​വ​ശ്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് അ​നീ​ഷും ഭാ​ര്യ അ​മ്പി​ളി​യും വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം.

മു​റ്റ​ത്തി​ന് സ​മീ​പ​ത്തു​ള്ള പ്ലാ​വി​ൽ നി​ന്നും ച​ക്ക പ​റി​ച്ചു തി​ന്നു​ക​യാ​യി​രു​ന്ന കാ​ട്ടാ​ന അ​തി​വേ​ഗം ര​ണ്ടാ​ൾ​ക്കും നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ച്ച​ട​വിലായി​രു​ന്ന ഇ​രു​വ​രും എ​ന്തു​ചെ​യ്യ​ണമെന്ന​റി​യാ​തെ ഭ​യ​ന്നു​പോ​യി. ആ​ന​യെ ക​ണ്ട് അ​മ്പി​ളി ആ​ദ്യം വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും ഓ​ടു​ന്ന​തി​നി​ട​യി​ൽ കാ​ല് തെ​ന്നി അ​നീ​ഷി​ന് വേ​ഗ​ത്തി​ൽ ഓ​ടി മാ​റാ​ൻ ക​ഴി​ഞ്ഞി​ല്ല.

വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തേ​ക്ക് ഓ​ടി​യെ അ​നീ​ഷി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ആ​ന പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​നീ​ഷി​നെ തു​ന്പി​ക്കൈ​യി​ൽ ചു​റ്റി​യെ​ടു​ത്ത് മു​ൻ​വ​ശ​ത്ത് എ​ത്തി​ച്ച് ക​ല്ലി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് അ​നീ​ഷി​നെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മോ​ഴ​യാ​ന​യാ​ണ് ആ​ക്ര​മി​ച്ച​ത്.

അ​നീ​ഷി​ന്‍റെ മൃ​ത​ദേഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വെ​ളി​മാ​നം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നീ​ഷ, ആ​ദി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Todays Story

"ആ​ന​ക്കാ​ട്ടി​ൽ' അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് കാ​ത്ത് ജാ​നു​വും ക​യ​മ​നും

ആ​ന​ക്കാ​ടാ​യ ആ​റ​ളം ഫാ​മി​ൽ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​നാ​യി വൃ​ദ്ധ ദ​ന്പ​തി​ക​ളു​ടെ കാ​ത്തി​രി​പ്പ്. ബ്ലോ​ക്ക് ഒ​മ്പത് കാ​ളി​ക്ക​യ​ത്തെ താ​മ​സ​ക്കാ​രാ​യ ക​യ​മ​ന്‍- ജാ​നു ദ​ന്പ​തി​ക​ളാ​ണ് ജീ​വ​ൻ പ​ണ​യം​വ​ച്ച് ക​ഴി​യു​ന്ന​ത്.

ആ​ദി​വാ​സി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ​ദ്ധ​തി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും ഒ​ന്നും ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് 80കാ​ര​നാ​യ ക​യ​മ​ന്‍റെ​യും 65കാ​രി​യാ​യ ജാ​നു​വി​ന്‍റെ​യും ജീ​വി​തം.

രാ​ത്രി പ​തി​വാ​യി ആ​ന​ക​ൾ എ​ത്തു​ന്ന സ്ഥ​ല​ത്തെ വീ​ടി​ന് അ​ട​ച്ചു​റ​പ്പു​ള്ള വാ​തി​ൽ പോ​ലു​മി​ല്ല. മൂ​ത്ത മ​ക​ൻ ഫാ​മി​ന് വെ​ളി​യി​ലാ​ണ് താ​മ​സം. പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച​തോ​ടെ ദ​ന്പ​തി​ക​ൾ മാ​ത്ര​മാ​യി വീ​ട്ടി​ൽ‌. മ​ൺ​ക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ച വീ​ടി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞു​വീ​ണു തു​ട​ങ്ങി.

ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വീ​ടി​ന് പ​കു​തി​യി​ല​ധി​കം മേ​ൽ​ക്കൂ​ര​യു​മി​ല്ല. അ​പ​സ്മാ​ര​രോ​ഗി​യാ​യ ക​യ​മ​നെ മ​റ്റ് നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും അ​ല​ട്ടു​ന്നു​ണ്ട്. ജാ​നു​വി​ന് കാ​ഴ്‌​ച​ക്കു​റ​വു​ണ്ട്. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ആ​ന​യെ പേ​ടി​ച്ച് ഇ​വി​ടേ​ക്ക് വാ​ഹ​ന​ങ്ങ​ൾ വ​രി​ല്ല. വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്.

ക​ണി​ച്ചാ​റി​ലെ നാ​നാ​നി​പ്പൊ​യി​ൽ സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ക​യ​മ​നും കു​ടും​ബ​വും കാ​ളി​ക്ക​യ​ത്ത് എ​ത്തു​ന്ന​ത്. സ​മീ​പ​വാ​സി​യാ​യ മ​റ്റൊ​രാ​ളു​മാ​യി പ​ര​സ്പ​ര​സ​മ്മ​ത​ത്തോ​ടെ സ്ഥ​ലം വ​ച്ചു​മാ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ട്ട​യ ന​ന്പ​ർ മാ​റ്റി ല​ഭി​ക്കാ​ൻ ക​യ​മ​നും കു​ടും​ബ​വും ക​ള​ക്ട​റേ​റ്റ് വ​രെ പോ​യെ​ങ്കി​ലും ന​ട​ന്നി​ല്ല.

അ​ന്ന് സ്ഥ​ലം വ​ച്ചു​മാ​റി​യ​വ​രു​ടെ പേ​രു​ക​ൾ പോ​ലും കു​ടും​ബ​ത്തി​ന് ഓ​ർ​മ​യി​ല്ല. ത​മ്പാ​യി എ​ന്നോ ത​ങ്ക​മ​ണി എ​ന്നോ ആ​യി​രു​ന്നു അ​വ​രു​ടെ പേ​രെ​ന്നാ​ണ് ജാ​നു പ​റ​യു​ന്ന​ത്. സ്ഥ​ലം ഉ​ട​മ​യു​ടെ മ​ക​നാ​യ അ​മ്പാ​ടി​യും കു​ടും​ബ​വും ഇ​ന്നും അ​വി​ടെ താ​മ​സ​മു​ണ്ടെ​ന്നും സ്ഥ​ലം ഉ​ട​മ മ​രി​ച്ചെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

പ​ട്ട​യ​ത്തി​ന്‍റെ ന​മ്പ​ർ മാ​റ്റി ല​ഭി​ക്കാ​ൻ ഇ​നി​യെ​ന്തു ചെ​യ്യ​ണ​മെ​ന്നും കു​ടും​ബ​ത്തി​ന​റി​യി​ല്ല. അ​തി​നി​ടെ പ​ട്ട​യ​വും കാ​ണാ​നി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ര​ണ്ടു വ​ർ​ഷം മുമ്പ് അ​ന്ന​ത്തെ ടി​ആ​ർ​ഡി​എം ഓ​ഫി​സ​റും പ്ര​മോ​ട്ട​റും വീ​ട്ടി​ലെ​ത്തി ന​മ്പ​ർ മാ​റ്റാ​നാ​യി പ​ട്ട​യം വാ​ങ്ങി​ക്കൊ​ണ്ടു പോ​യെ​ന്നാ​ണ് ക​യ​മ​ൻ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ അ​ങ്ങ​നെ ഒ​രു പ​ട്ട​യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ടി​ആ​ർ​ഡി​എം അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Kerala

കു​​​​ടി​​​​വെ​​​​ള്ളം തേ​​​​ടി ഇ​​​​ത്ത​​​​വ​​​​ണ​​​​യും താ​​​​മ​​​​സം പു​​​​ഴ​​​​ക്ക​​​​ര​​​​യി​​​​ൽ

ഇ​​​​രി​​​​ട്ടി: ആ​​​​റ​​​​ളം ഫാം ​​​​പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ ബ്ലോ​​​​ക്ക് പ​​​​തി​​​​മൂ​​​​ന്ന് 55 ലെ ​​​​താ​​​​മ​​​​സ​​​​ക്കാ​​​​രാ​​​​യ ച​​​​തി​​​​രൂ​​​​ർ നൂ​​​​റ്റി​​​​പ്പ​​​​ത്ത് സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഇ​​​​ക്കു​​​​റി​​​​യും ക​​​​ക്കു​​​​വ പു​​​​ഴ​​​​ക്ക​​​​ര​​​​യി​​​​ൽ കു​​​​ടി​​​​ൽ ​കെ​​​​ട്ടി താ​​​​മ​​​​സം തു​​​​ട​​​​ങ്ങി. വേ​​​​ന​​​​ൽ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തോ​​​​ടെ 55 ലും 110 ​​​​സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലു​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന പ​​​​ണി​​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് പ​​​​തി​​​​വു​​​​പോ​​​​ലെ പു​​​​ഴ​​​​ക്ക​​​​ര​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​ത്.

രൂ​​​​ക്ഷ​​​​മാ​​​​യ കു​​​​ടി​​​​വെ​​​​ള്ള ക്ഷാ​​​​മ​​​​വും ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി പി​​​​ന്തു​​​​ട​​​​രു​​​​ന്ന ജീ​​​​വി​​​​ത​​​​രീ​​​​തി​​​​യു​​​​മാ​​​​ണ് ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ കു​​​​ടും​​​​ബ​​​​സ​​​​മേ​​​​തം ഇ​​​​വ​​​​രെ പു​​​​ഴ​​​​യോ​​​​ര​​​​ത്തു താ​​​​മ​​​​സി​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ഴ​​​​യാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​പോ​​​​കു​​​​ന്ന​​​​താ​​​​ണ് ഇ​​​​വ​​​​രു​​​​ടെ രീ​​​​തി. വീ​​​​ടു​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ലും വീ​​​​ടി​​​​നു പു​​​റ​​​ത്ത് ഇലാ​​​​സ്റ്റി​​​​ക് ഷെ​​​​ഡു​​​​ക​​​​ളി​​​​ൽ അ​​​​ന്തി​​​​യു​​​​റ​​​​ങ്ങാ​​​​നാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കു താ​​​​ത്പ​​​​ര്യം.

ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ച​​​​തി​​​​രൂ​​​​ർ നൂ​​​​റ്റി​​​​പ്പ​​​​ത്തി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​രെ ആ​​​​റ​​​​ളം ഫാ​​​​മി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ന്നു​​​​വെ​​​​ങ്കി​​​​ലും മൂ​​​​ന്നു കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു മാ​​​​റി​​​​യ​​​​ത്. ബാ​​​​ക്കി​​​​വ​​​​രു​​​​ന്ന 25 ഓ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ നൂ​​​​റ്റി​​​​പ്പ​​​​ത്ത് സ​​​​ങ്കേ​​​​ത​​​​ത്തി​​​​ൽ ത​​​​ന്നെ​​​​യാ​​​​ണു താ​​​​മ​​​​സം.

ഒ​​​​രു വീ​​​​ട്ടി​​​​ൽ ത​​​​ന്നെ കു​​​​ടും​​​​ബ​​​​വും ഉ​​​​പ​​​​കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി കൂ​​​​ട്ടു​​​​കു​​​​ടും​​​​ബ വ്യ​​​​വ​​​​സ്ഥ​​​​യ്ക്കു സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​തം. ചെ​​​​റി​​​​യ ഒ​​​​രു വീ​​​​ട്ടി​​​​ൽ​​​ത്ത​​​​ന്നെ ഇ​​​​രു​​​​പ​​​​തി​​​​ല​​​​ധി​​​​കം അം​​​​ഗ​​​​ങ്ങ​​​​ൾ വ​​​​രെ​​​​യു​​​​ണ്ട്. മ​​​​ഴ മാ​​​​റു​​​​ന്ന​​​​തോ​​​​ടെ നൂ​​​​റ്റി​​​​പ്പ​​​​ത്തി​​​​ലെ​​​​യും ബ്ലോ​​​​ക്ക് 13 ലെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​രും ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്നാ​​​​ണ് പു​​​​ഴ​​​​യോ​​​​ര​​​​ത്ത് കു​​​​ടി​​​​ൽ​​​​കെ​​​​ട്ടി താ​​​​മ​​​​സി​​​​ക്കാ​​​​ൻ എ​​​​ത്തു​​​​ന്ന​​​​ത്.

ഒ​​​​രു കു​​​​ടും​​​​ബം, 30 അം​​​​ഗ​​​​ങ്ങ​​​​ൾ

ആ​​​​റ​​​​ളം ഫാ​​​​മി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം ആ​​​​രം​​​​ഭി​​​​ച്ച് 20 വ​​​​ർ​​​​ഷ​​​​മാ​​​​കു​​​​മ്പോ​​​​ഴും ഇ​​​​വി​​​​ടു​​​​ത്തെ യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​ശ്നങ്ങളെ​​​​ക്കു​​​​റി​​​​ച്ച് ശ​​​​രി​​​​യാ​​​​യ പ​​​​ഠ​​​​ന​​​​മോ പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത മേ​​​​ഖ​​​​ല​​​ത​​​​ന്നെ ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ട്. നി​​​​ല​​​​വി​​​​ലെ ഫാംമേ​​​​ഖ​​​​ല പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നും വ​​​​ന​​​​ത്തി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു​​​​കി​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശം കാ​​​​ർ​​​​ഷി​​​​ക​​​ഫാ​​​​മു​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു നി​​​​ല​​​​നി​​​​ർ​​​​ത്തേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. 20 വ​​​​ർ​​​​ഷം മു​​​​ന്പ് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന് ഒ​​​​രേ​​​​ക്ക​​​​ർ വീ​​​​തം ഭൂ​​​​മി ല​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും ഈ ​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഇ​​​​ന്ന് നി​​​​ര​​​​വ​​​​ധി ഉ​​​​പ​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​യി ഒ​​​​രേ​​​​യി​​​​ട​​​​ത്താ​​​​ണു ജീ​​​​വി​​​​തം.

പു​​​​ഴ​​​​ക്ക​​​​ര​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ശോ​​​​ഭ എ​​​​ന്ന സ്ത്രീ​​​​ക്ക് നാ​​​​ല് പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളും ര​​​​ണ്ട് ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി ആ​​​​റു മ​​​​ക്ക​​​​ളു​​​​ണ്ട്. ഇ​​​​വ​​​​ർ ആ​​​​റു​​​​പേ​​​​രും വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചെ​​​​ങ്കി​​​​ലും ശോ​​​​ഭ​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ​​​ത്ത​​​​ന്നെ​​​​യാ​​​​ണു ക​​​​ഴി​​​​യു​​​​ന്ന​​​​ത്. ഈ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ൽ മാ​​​​ത്രം കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​പ്പെ​​​​ടെ മു​​​​പ്പ​​​​തി​​​​ലേ​​​​റെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നോ ഉ​​​​പ​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കാ​​​​നോ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കാ​​​​ത്ത​​​​താ​​​​ണ് ഇ​​​​ത്ത​​​​രം പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് ചു​​​​റ്റും പ്ലാ​​​​സ്റ്റി​​​​ക് ഷീ​​​​റ്റു​​​​ക​​​​ൾ വ​​​​ലി​​​​ച്ചു​​​​കെ​​​​ട്ടി​​​​യാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​തം.

ബാ​​​​ഹ്യ​​​​ശക്തികളുടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ‍?

സീ​​​​സ​​​​ൺ അ​​​​നു​​​​സ​​​​രി​​​​ച്ച് ബ​​​​ന്ധു​​​​ക്ക​​​​ളും അ​​​​ല്ലാ​​​​ത്ത​​​​വ​​​​രു​​​​മാ​​​​യ നൂ​​​​റ്റി​​​​പ്പ​​​​ത്ത് സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​ർ ഇ​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​ണ്. നൂ​​​​റ്റി​​​​പ്പ​​​​ത്തി​​​​ലെ സ്ഥ​​​​ലം തി​​​​രി​​​​കെ കൊ​​​​ടു​​​​ത്താ​​​​ൽ ആ​​​​റ​​​​ളം പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ സ്ഥ​​​​ലം ന​​​​ൽ​​​​കാ​​​​മെ​​​​ന്ന് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം സ​​​​ബ് ക​​​​ള​​​​ക്‌​​​​ട​​​​ർ കാ​​​​ർ​​​​ത്തി​​​​ക് പാ​​​​ണി​​​​ഗ്ര​​​​ഹി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​വ​​​​രെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ താ​​​​മ​​​​സ​​​​ക്കാ​​​​ർ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഇ​​​​തി​​​​നു ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. നൂ​​​​റ്റി​​​​പ്പ​​​​ത്തി​​​​ലും 55 ലും ​​​​ചി​​​​ല ബാ​​​​ഹ്യ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് സൂ​​​​ച​​​​ന ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്.

Kerala

ആ​റ​ളം ഫാ​മി​ൽ മി​ന്ന​ലേ​റ്റ് ഒരാൾ മ​രി​ച്ചു

ഇ​​​രി​​​ട്ടി: ആ​​​റ​​​ളം ഫാ​​​മി​​​ൽ ക​​​ള്ളു ചെ​​​ത്ത് ജോ​​​ലി​​​ക്കി​​​ടെ തൊ​​​ഴി​​​ലാ​​​ളി മി​​​ന്ന​​​ലേ​​​റ്റു മ​​​രി​​​ച്ചു. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു തൊ​​​ഴി​​​ലാ​​​ളി​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ആ​​​റ​​​ളം പു​​​ന​​​ര​​​ധി​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ പ​​​ന്ത്ര​​​ണ്ടാം ബ്ലോ​​​ക്കി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​നും ഊ​​​രു​​​മൂ​​​പ്പ​​​നു​​മാ​​യ രാ​​​ജീ​​​വ​​​നാ​​​ണ് (53) മ​​​രി​​​ച്ച​​​ത്. ചെ​​​ത്തു​​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ബി​​​നു ഈ​​​രാ​​​യി​​​ക്കാ​​​ണ് (42) പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​ഴ​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി വി​​​ജേ​​​ഷ് പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്നാം ബ്ലോ​​​ക്കി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ക​​​ള്ളു ചെ​​​ത്തി​​​യ ശേ​​​ഷം തെ​​​ങ്ങി​​​ൽ നി​​​ന്നി​​​റ​​​ങ്ങി മൂ​​​വ​​​രും ന​​​ട​​​ന്നു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ രാ​​​ജീ​​​വ​​​ന് മി​​​ന്ന​​​ലേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മി​​​ന്ന​​​ലേ​​​റ്റ് രാ​​​ജീ​​​വ​​​ൻ തെ​​​റി​​​ച്ചു​​വീ​​​ണു. ഫാ​​​മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ രാ​​​ജീ​​​വ​​​നെ​​​യും ബി​​​നു​​​വി​​​നെ​​​യും ഇ​​​രി​​​ട്ടി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും രാ​​​ജീ​​​വ​​​ൻ ​മ​​​രി​​​ച്ചു.

ബി​​​നു​​​വി​​​ന്‍റെ പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. രാ​​​ജീ​​​വ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ് മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റി. ഗീ​​​ത​​​യാ​​​ണ് രാ​​​ജീ​​​വ​​​ന്‍റെ ഭാ​​​ര്യ. ഋ​​​തു​​​രാ​​​ഗ്, അ​​​ജു​​​ൽ രാ​​​ജ് എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്.

Latest News

Corehub Up