Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AravalliHills

ആ​ര​വ​ല്ലി മ​ല​നി​ര​ക​ളു​ടെ നി​ർ​വ​ച​നം: ഉന്നതാധികാര സമിതിക്ക് സുപ്രീംകോടതിയുടെ താക്കീത്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ര​​​​വ​​​​ല്ലി മ​​​​ല​​​​നി​​​​ര​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​വ​​​​ച​​​​ന​​​​വും സം​​​​ര​​​​ക്ഷ​​​​ണ​​​​വും സം​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ഠി​​​​ക്കു​​​​ന്ന ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​ക്കു റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നീ​​​​ട്ടി ന​​​​ൽ​​​​കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

2027 ഫെ​​​​ബ്രു​​​​വ​​​​രി 28 വ​​​​രെ സ​​​​മ​​​​യം നീ​​​​ട്ടി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ൽ, ന​​​​വം​​​​ബ​​​​ർ 30ന് ​​​​മു​​​​മ്പാ​​​​യി സ​​​​മി​​​​തി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കാ​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം നീ​​​​ട്ടിന​​​​ൽ​​​​കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും പ്രാ​​​​പ്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​മി​​​​തി പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. കൃ​​​​ത്യ​​​​മാ​​​​യി ജോ​​​​ലി ചെ​​​​യ്ത് നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച കോ​​​​ട​​​​തി, രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ​​​​യും ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ​​​​യും ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യും സ​​​​മ​​​​ഗ്ര​​​​മാ​​​​യ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

അ​​​​ടി​​​​യ​​​​ന്ത​​​​രപ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​ക്കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്. ഇ​​​​ട​​​​ക്കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ, നി​​​​ർ​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ൾ, അ​​​​നു​​​​ബ​​​​ന്ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ എ​​​​
ന്നി​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ടി​​​​ന് കേ​​​​സി​​​​ൽ വീ​​​​ണ്ടും വാ​​​​ദം കേ​​​​ൾ​​​​ക്കും.

ഡ​​​​ൽ​​​​ഹി, ഹ​​​​രി​​​​യാ​​​​ന, രാ​​​​ജ​​​​സ്ഥാ​​​​ൻ, ഗു​​​​ജ​​​​റാ​​​​ത്ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ര​​​​വ​​​​ല്ലി മ​​​​ല​​​​നി​​​​ര​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​വ​​​​ച​​​​ന​​​​ത്തി​​​​ൽ വ്യ​​​​ത്യ​​​​സ്ത​​​​ത നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ ഖ​​​​ന​​​​നം വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ​​​​യും സി​​​​വി​​​​ൽ സൊ​​​​സൈ​​​​റ്റി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ശ​​​​ങ്ക​​​​ക​​​​ളും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഡി​​​​സം​​​​ബ​​​​റി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കാ​​​​യി ജൂ​​​​ണി​​​​ലാ​​​​ണ് ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​യെ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​യോ​​​​ഗി​​​​ച്ച​​​​ത്.

Latest News

Corehub Up