District News
ഒറ്റപ്പാലം: ഇടവം പാതി കഴിഞ്ഞിട്ടും മഴമേഘങ്ങൾ കനിയുന്നില്ല. നെല്ലറക്ക് നിരാശ. മുൻവർഷങ്ങളിൽ ഈ കാലത്ത് തിമിർത്തു പെയ്തിരുന്ന മഴയുടെ ലാഞ്ചന പോലും ഇത്തവണ കാണാത്ത സ്ഥിതിയാണ്. ഇടവം പകുതി പിന്നിടുന്നതിന് മുമ്പ് തന്നെ കാലവർഷം ശക്തമാകണ്ട സമയമാണ്. എന്നാൽ ഇത്തവണ ജില്ലയിൽ മഴ തീരെ ഇല്ലാത്ത അവസ്ഥയാണ്. ഇതുകൊണ്ടുതന്നെ ഭൂരിഭാഗം ജലാശയങ്ങളും വറ്റി വരണ്ട നിലയിലാണ്.
പുഴകളും തോടുകളും കിണറുകളും മറ്റ് ജലസംഭരണികളും ഇതിനകം വറ്റി വരണ്ടു കഴിഞ്ഞു. പല പ്രദേശങ്ങളിലും ജലസംഭരണികളിൽ വെള്ളം ഇല്ലാത്തതിനാൽ കുടിവെള്ള വിതരണം തന്നെ പ്രതിസന്ധിയിൽ ആയിട്ടുണ്ട്.
ഭാരതപ്പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ജലവിതരണത്തിനുള്ള പമ്പിംഗ് പോലും നടക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴ വരണ്ട് കിടക്കുന്നു. പെയ്യാൻ മടിച്ചു നിൽക്കുന്ന മഴമേഘങ്ങൾ നെല്ലറയ്ക്ക് കനത്ത നിരാശയാണ് സമ്മാനിക്കുന്നത്. കാലവർഷം സജീവമാകാൻ ദിവസങ്ങൾ എടുക്കും എന്നാണ് സൂചന.
മഴ വൈകുന്തോറും കുടിവെള്ള വിതരണത്തെപോലെ തന്നെ കാർഷിക മേഖലയെയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് രൂപപ്പെടുന്നത്. ഒന്നാംവിള കൃഷിക്ക് വേണ്ടി കൃഷിയിടങ്ങൾ ഒരുക്കിയവർ വലിയ ഭീഷണിയാണ് അഭിമുഖീകരിക്കുന്നത്. കാലവർഷം വൈകുന്തോറും കർഷകരുടെ നെഞ്ചകമാണ് പൊള്ളുന്നത്.
കാലവർഷം വൈകിയാൽ നെൽകൃഷിയെയും ദോഷകരമായി ബാധിക്കും. പാലക്കാട് ജില്ലയ്ക്ക് പ്രധാന കുടിവെള്ള സ്രോതസായി പ്രവർത്തിക്കുന്ന ഭാരതപ്പുഴയുടെ ചില ഭാഗങ്ങളിൽ രൂപപ്പെട്ടുകിടക്കുന്ന നീർച്ചാലുകളും വെള്ളക്കെട്ടുകളും മാത്രമാണ് ഇപ്പോൾ ഉള്ളത്.
നോക്കത്താദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യവും ഇതിനുമുകളിൽ പടർന്നു പന്തലിച്ച് നിലകൊള്ളുന്ന വള്ളിപ്പടർപ്പുകളും കാട്ടുചെടികളും കുറ്റിക്കാടുകളും മരങ്ങളും ആണ് പുഴയുടെ പ്രധാന കാഴ്ച. ഭാരതപ്പുഴയിൽ കുടിവെള്ളത്തിനും കുളിക്കാനും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. ഭാരതപ്പുഴക്ക് കുറുകെ നിർമിച്ച തടയണകളിൽ മാത്രമാണ് അല്പം എങ്കിലും വെള്ളമുള്ളത്.
ലക്കിടി, മീറ്റ്ന, ഷൊർണൂർ തടയണകളിൽ വെള്ളം ഉണ്ടെങ്കിലും അടിഞ്ഞുകൂടിയ മണ്ണും മണലും ചെളിയും പുഴയിലെ ജലത്തിന്റെ ആഗിരണശേഷി കുറച്ചിട്ടുണ്ട്. വേനൽകാലത്ത് തടയണകൾ നവീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
മഴ സജീവമായാൽ തടയണകളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും ചെളിയും നീക്കം ചെയ്യാൻ കഴിയും. ഇതിനു വേണ്ട നടപടികൾ ബന്ധപ്പെട്ടവർക്ക് കൈക്കൊള്ളണമെങ്കിൽ കാലവർഷം കനിയണം.
രാപ്പകൽ വ്യത്യാസം ഇല്ലാതെ ചുട്ടുപൊള്ളുന്ന നെല്ലറയ്ക്ക് പ്രതീക്ഷ പകർന്നുകൊണ്ട് സായാഹ്നങ്ങളിൽ മഴമേഘങ്ങൾ ഉരുണ്ടുകൂടാറുണ്ടെങ്കിലും പലയിടങ്ങളിലും മഴയായി ഇവ പരിണമിക്കുന്നില്ല.
District News
കൽപ്പറ്റ: ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനം, മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സർക്കാർ സംസ്ഥാനതല സോക്കർ ലീഗ് സംഘടിപ്പിക്കുന്നതെന്ന് കായിക ന്യൂനപക്ഷക്ഷേമ വഖഫ് ഹജ്ജ് മന്ത്രി വി. അബ്ദുറഹിമാൻ.
കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കായിക സ്ഥാപനങ്ങളിൽ പ്രത്യേക കായിക സിലബസ് നടപ്പാക്കുമെന്നും കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ കായിക എൻജിനീയറിംഗ്, മാനേജ്മെന്റ്, ഫിസിയോതെറാപ്പി തുടങ്ങി ഏഴ് വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തി കായിക പ്രതിഭകൾക്ക് കൂടുതൽ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ കാലഘട്ടങ്ങളിൽ നടപ്പാക്കിയ ജനകീയ ആസൂത്രണം, സന്പൂർണ സാക്ഷരതാ പദ്ധതികൾ അടിസ്ഥാന വിഭാഗങ്ങളെ ഉയർത്തി കൊണ്ടുവരുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല സോക്കർ ലീഗ് മത്സരങ്ങളിൽ സംസ്ഥാനത്തെ 14 പുരുഷ ടീമുകളും നാല് വനിതാ ടീമുകളുമാണ് പങ്കെടുക്കുന്നത്. സംസ്ഥാനത്തെ അതിദാരിദ്രമുക്തമായി പ്രഖ്യാപിക്കാൻ കുടുംബശ്രീ നൽകിയ സംഭാവന ചെറുതല്ലെന്നും ദാരിദ്ര നിർമാർജന മുന്നേറ്റത്തിന് കേരളത്തെ പ്രാപ്തമാക്കിയത് കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഗോത്ര മേഖലയിലെ യുവജനങ്ങൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല സോക്കർ ലീഗ്ഫുട്ബോൾ ടൂർണമെന്റ് ജില്ലയിലെ കായിക താരങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്ന് എംഎൽഎ പറഞ്ഞു. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കായിക താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. ഗോത്ര കലാ പ്രവർത്തകരുടെ നേതൃത്വത്തിൽ മംഗലംകളി, ഗദ്ദിക, പരന്പരാഗത നൃത്തം എന്നിവ അവതരിപ്പിച്ചു.
കൽപ്പറ്റ നഗരസഭാ ചെയർപേഴ്സണ് പി. വിശ്വനാഥൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ, വാർഡ് കൗണ്സിലർമാരായ പി.പി. ബിന്ദു, ഗിരീഷ് കുമാർ, ഹരിത, റീന, രവി, കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ്, കൽപ്പറ്റ സിഡിഎസ് അധ്യക്ഷ സഫിയ അസീസ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി. നായർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡാനിയാൽ ലിബിനി എന്നിവർ പ്രസംഗിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജലമലിനീകരണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികളെയും അവരുടെ ബന്ധുകളെയും രാഹുൽ സന്ദർശിച്ചു.
ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നാല് രോഗികളെ രാഹുൽ കണ്ടു. തുടർന്ന് അവരുടെ ബന്ധുകളെയും കണ്ടതിന് ശേഷമാണ് മടങ്ങിയത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പാർട്ടി നേതാവ് ഉമംഗ് സിംഘറും രാഹുലിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം രോഗം റിപ്പോർട്ട് ചെയ്ത ഭാഗീരത്പുര എന്ന സ്ഥലവും രാഹുൽ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ സന്ദർശനത്തിനൊടനുബന്ധിച്ച് പ്രദേശത്ത് പോലീസ് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു