Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arena

അമൽജ്യോതി കോളജ് അരീന ബാസ്കറ്റ്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന സം​​സ്ഥാ​​ന​​ത​​ല ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് - അ​​രീ​​ന 2026 കി​​രീ​​ടം ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ക്രൈ​​സ്റ്റ് കോ​​ള​​ജ് സ്വ​​ന്ത​​മാ​​ക്കി. തൃ​​ശൂ​​ർ ശ്രീ ​​കേ​​ര​​ള​​വ​​ർ​​മ കോ​​ള​​ജി​​ന് ര​​ണ്ടാം സ്ഥാ​​ന​​വും എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജി​​ന് മൂ​​ന്നാം സ്ഥാ​​ന​​വും ല​​ഭി​​ച്ചു.

വി​​ജ​​യി​​ക​​ൾ​​ക്ക് യ​​ഥാ​​ക്ര​​മം 25000, 12500, 6000 രൂ​​പ കാ​​ഷ് അ​​വാ​​ർ​​ഡും എ​​വ​​റോ​​ളിം​​ഗ് ട്രോ​​ഫി​​യും സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ച്ചു. ക്രൈ​​സ്റ്റ് കോ​​ള​​ജി​​ലെ എ​​സ്. ദീ​​പ​​ക് ആ​​ണ് ബെ​​സ്റ്റ് പ്ലെ​​യ​​ർ. കാ​​മ്പ​​സി​​ൽ ന​​ട​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി വി​​ശാ​​ൽ ജോ​​ൺ​​സ​​ൺ സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു.

കോ​​ള​​ജ് ഗ​​വേ​​ണിം​​ഗ് ബോ​​ഡി ചെ​​യ​​ർ​​മാ​​ൻ ഫാ.​ ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. റോ​​യി ഏബ്ര​​ഹാം പ​​ഴേ​​പ​​റ​​മ്പി​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ലി​​ല്ലി​​ക്കു​​ട്ടി ജേ​​ക്ക​​ബ്, ദീ​​പ​​ക് പി. ​​ബാ​​ബു (ക​​ണ്ട​​ന്‍റ് പാ​​ർ​​ട്ട​​ണ​​ർ ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ് ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ) എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു‌. കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ ആ​​ർ​​ട്സ്, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നാ​​യി 11 ടീ​​മു​​ക​​ളാ​​ണ് അ​​രീ​​ന 2026ൽ ​​പ​​ങ്കെ​​ടു​​ത്ത​​ത്.

Latest News

Corehub Up