Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arersted

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ചെ​മ്പ് ക​മ്പി മോ​ഷ്ടി​ച്ച കേ​സ്; ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ 

കൊ​ച്ചി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ചെ​മ്പ് ക​മ്പി മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. ആ​സാം  നൗ​ഗോ​ൺ ജാ​മു​ഗു​രി ഇ​ജാ​ജു​ൾ ഇ​സ്ലാം (34), നൗ​ഗോ​ൺ സി​മാ​ലു​ഗു​രി ഖൈ​റു​ൾ ഇ​സ്ലാം (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് ആ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.  ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​ഴു​വ​ന്നൂ​ർ വീ​ട്ടൂ​ർ ഭാ​ഗ​ത്ത് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച് വ​രു​ന്ന വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഇ​ല​ക്ട്രി​ക് വ​യ​റിം​ഗ് ചെ​യ്തി​രി​ക്കു​ന്ന 25,000 രൂ​പ വി​ല വ​രു​ന്ന കോ​പ്പ​ർ വ​യ​റു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

ഖൈ​റു​ൾ ഇ​സ്ലാം പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ൻ​സ്‌​പെ​ക്ട​ർ ടി . ​ദി​ലീ​ഷ്, എ​സ്ഐ പി.​എ​ച്ച്. അ​ബ്ദു​ൾ ജ​ബ്ബാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up