അറസ്റ്റിലായ പ്രതികൾ
കൊച്ചി: വീട്ടിൽ അതിക്രമിച്ച് കയറി ചെമ്പ് കമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ആസാം നൗഗോൺ ജാമുഗുരി ഇജാജുൾ ഇസ്ലാം (34), നൗഗോൺ സിമാലുഗുരി ഖൈറുൾ ഇസ്ലാം (28) എന്നിവരാണ് അറസ്റ്റിലായത്.
കുന്നത്തുനാട് പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി പണികഴിപ്പിച്ച് വരുന്ന വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ഇലക്ട്രിക് വയറിംഗ് ചെയ്തിരിക്കുന്ന 25,000 രൂപ വില വരുന്ന കോപ്പർ വയറുകളാണ് മോഷ്ടിച്ചത്.
ഖൈറുൾ ഇസ്ലാം പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി . ദിലീഷ്, എസ്ഐ പി.എച്ച്. അബ്ദുൾ ജബ്ബാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.