Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArizonaSenate

America

അരിസോണ സെനറ്റിന്‍റെ അമരത്ത് ഇന്ത്യൻ വംശജ; ചരിത്രനേട്ടം

അ​രി​സോ​ണ: സം​സ്ഥാ​ന സെ​ന​റ്റി​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് പ്രി​യ സു​ന്ദ​രേ​ശ​ൻ ച​രി​ത്രം കു​റി​ച്ചു. 42 വയസുകാ​രി​യാ​യ പ്രി​യ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ്.

ന​വം​ബ​റി​ൽ ന​ട​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രി​സോ​ണ​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​ടി​യ നി​ർ​ണാ​യ​ക വി​ജ​യ​മാ​ണ് പ്രി​യ​യ്ക്ക് പു​തി​യ ചു​മ​ത​ല​യി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്ന​ത്. 1992നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന സെ​ന​റ്റി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന​ത്.

ആ​റ് പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലും സം​സ്ഥാ​ന സെ​ന​റ്റി​ലും പാ​ർ​ട്ടി​ക്ക് മേ​ൽ​ക്കൈ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്രി​യ​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ്. നി​ല​വി​ൽ സെ​ന​റ്റി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യ പ്രി​യ സു​ന്ദ​രേ​ശ​ൻ ജ​നു​വ​രി​യി​ൽ പു​തി​യ ചു​മ​ത​ല​യേ​ൽ​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ ജ​ന​ങ്ങ​ൾ തീ​വ്ര രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ ന​ൽ​കി​യ വി​ധി​യെ​ഴു​ത്താ​യാ​ണ് അ​വ​ർ വി​ശേ​ഷി​പ്പി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ച്ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നും പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പു​തി​യ നേ​തൃ​ത്വം മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും പ്രി​യ വ്യ​ക്ത​മാ​ക്കി.

അ​രി​സോ​ണ​യി​ലെ ട​ക്സ​ണി​ൽ ജ​നി​ച്ച പ്രി​യ സു​ന്ദ​രേ​ശ​ൻ മ​സാ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ (എംഐടി) നി​ന്ന് കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിംഗിൽ ബി​രു​ദം നേ​ടി. അ​രി​സോ​ണ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് നി​യ​മ​ത്തി​ലും നാ​ച്ചു​റ​ൽ റി​സോ​ഴ്സ് ഇ​ക്ക​ണോ​മി​ക്സി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കിയി‌ട്ടുണ്ട്.

Latest News

Corehub Up