കണ്ണൂർ: മീററ്റിലെ സ്വാമി വിവേകാനന്ദ സുഭാർതി സർവകലാശാലയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ആം റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാലയ്ക്ക് വേണ്ടി വിളയാങ്കോട് വിറാസ് കോളജിലെ എം. ജോഷ്യ ഇരട്ട സ്വർണം നേടി. 90 പ്ലസ് കിലോഗ്രാം ഇടതു കൈ, വലതു കൈ വിഭാഗങ്ങളിലാണ് ജോഷ്യയുടെ നേട്ടം.
ഇടതു കൈ വിഭാഗത്തിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ കൃഷ്ണപ്രിയയെയും വലതു കൈ വിഭാഗത്തിൽ ബാംഗ്ലൂർ ഡോ. മൻമോഹൻ സിംഗ് സർവകലാശാലയുടെ ആർ. തനുശ്രീയെയുമാണ് പരാജയപ്പെടുത്തിയത്. വിറാസ് കോളജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ടി.സി. ജീനയായിരുന്നു ജോഷ്യയുടെ ടീം മാനേജർ.