Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Around 300

Ernakulam

എം​എ​ൽ​എ​യു​ടെ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി: മു​ന്നൂ​റോ​ളം അ​പേ​ക്ഷ​ക​ൾ, 100ലേ​റെ പ​രാ​തി​ക​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട് കോ​ത​മം​ഗ​ലം. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് അ​തി​വേ​ഗ പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​ൻ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​ന്നൂ​റോ​ളം അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. ഇ​തി​ൽ നൂ​റി​ലേ​റെ അ​പേ​ക്ഷ​ക​ൾ​ക്ക് വേ​ദി​യി​ൽ വ​ച്ചു​ത​ന്നെ പ​രി​ഹാ​ര​മാ​യി. ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

കോ​ട്ട​പ്പ​ടി കൈ​ര​ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​യി. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മേ​ഷ് ശി​വ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ​ഫ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് വ​ർ​ക്കി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖേ​ന തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കും. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ സാ​ധ്യ​മാ​യ​വ​യ്ക്ക് വേ​ദി​യി​ൽ​ത്ത​ന്നെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യും മ​റ്റു​ള്ള​വ​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. വ്യ​ക്തി​ഗ​ത പ​രാ​തി​ക​ൾ, സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ, പ്ര​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലാ​ണ് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​ത്. ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും, മു​നി​സി​പ്പാ​ലി​റ്റി​യി​ലും സം​ഘ​ടി​പ്പി​ക്കും.

Latest News

Corehub Up