ന്യൂഡൽഹി: പ്രശസ്ത മോഡേണിസ്റ്റ് ചിത്രകാരി അർപിത സിംഗ് (89) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
ചിത്രകാരനായ ഭർത്താവ് പരംജിത് സിംഗാണ് മരണവിവരം അറിയിച്ചത്. ഇവരുടെ ഏകമകളും ചിത്രകാരിയുമായ അൻജും 2020ൽ അർബുദബാധയെത്തുടർന്ന് മരിച്ചിരുന്നു.
2011ൽ പദ്മഭൂഷൺ നൽകി രാജ്യം അർപിത സിംഗിനെ ആദരിച്ചു. 1937ൽ ബംഗാളിലാണ് അർപിത ജനിച്ചത്. 1946ൽ കുടുംബം ഡൽഹിയിലെത്തി. 1959ൽ ഡൽഹി പോളിടെക്നിക്കിൽ സ്കൂൾ ഓഫ് ആർട്ടിൽനിന്നു ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി.